എന്തുകൊണ്ട് മീനാക്ഷി അമ്മയ്‌ക്കൊപ്പം പോയില്ല; ഉത്തരം കണ്ടെത്തി ആരാധകര്‍

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്. വിവാഹമോചന ശേഷമാണ് സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയത്. പിന്നാലെ ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറാറുണ്ട്.

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അപ്പോഴും മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ മീനാക്ഷി ദിലീപിനൊപ്പമായിരുന്നു നിന്നിരുന്നത്. മഞ്ജു-ദിലീപ് ബന്ധം അവസാനിച്ച ശേഷം ഏറ്റവും കൂടുതല്‍ ആരാധകര്‍ ചര്‍ച്ച ചെയ്തിട്ടുള്ളതും ഇപ്പോഴും ചര്‍ച്ച ചെയ്യുന്നതുമായ ഒന്നാണ് എന്തുകൊണ്ട് മീനാക്ഷി അമ്മയ്‌ക്കൊപ്പം പോയില്ല എന്നത്. ആരാധകര്‍ തന്നെ ഇപ്പോള്‍ അതിനുള്ള മറുപടിയും കണ്ടെത്തിയിരിക്കുകയാണ്.

ഒരിക്കല്‍ പോലും മീനാക്ഷി അമ്മയെ കുറിച്ച് സംസാരിക്കുകയോ അമ്മയെ കുറിച്ചുള്ള കുറിപ്പോ ഫോട്ടോയോ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് അമ്മ മഞ്ജുവില്‍ നിന്നും എന്തുകൊണ്ടാണ് മീനാക്ഷി ഇത്രത്തോളം അകലം പാലിക്കുന്നത് എന്ന സംശയം ആരാധകരില്‍ ഉണ്ടായത്. മഞ്ജുവിനെ മാറ്റി നിര്‍ത്തി എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ മീനാക്ഷി പോയതെന്ന ചോദ്യത്തിന് ആരാധകര്‍ കണ്ടെത്തിയ മറുപടി ഇങ്ങനെയാണ്…

‘അതിന് ഒറ്റ ഉത്തരമെ ഉള്ളൂ മഞ്ജു എന്ന അമ്മ. കാരണം ചെറുപ്പം മുതല്‍ പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ മകളെ നോക്കിയത് മഞ്ജുവാണ്. അന്ന് വരെ അച്ഛനെക്കുറിച്ച് നല്ലതുമാത്രമാണ് ആ അമ്മ മകള്‍ക്ക് പറഞ്ഞ് കൊടുത്തത്.’ അച്ഛന്‍ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞ് നല്‍കേണ്ടതും അമ്മയാണ്. ഒരു നടി എന്നതിലുപരി വ്യക്തി ജീവിതത്തില്‍ പതിനാല് വര്‍ഷവും അവര്‍ നല്ലൊരു ഭാര്യ ആയിരുന്നു നല്ലൊരു അമ്മയും.

ചെറുപ്പം മുതല്‍ തന്നെ മീനാക്ഷി കേട്ടുവളര്‍ന്നതും അച്ഛനെന്ന ആളെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്.’ ‘അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പര്‍ ഡാഡായി കാണാനുള്ള കാരണവും’, എന്നാണ് ആരാധകര്‍ പറയുന്നത്. മീനാക്ഷിക്കെന്നും താന്‍ അച്ഛന്റെ മകളാണെന്ന് പറയാനാണ് ഇഷ്ടം. താനും മകളും തമ്മിലുള്ള ബോണ്ട് എത്രത്തോളം ശക്തമാണെന്നത് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അതേസമയം ദിലീപിനെയും മകള്‍ മീനാക്ഷിയേയും കുറിച്ച് മഞ്ജു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകളും വൈറലാണ്. ’14 വയസുള്ള മകള്‍ മീനാക്ഷിയുടെ കസ്റ്റഡിക്ക് വേണ്ടി പോരാടില്ല. മീനൂട്ടി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മറ്റാരേക്കാളും എനിക്കറിയാം. ദിലീപേട്ടന്റെ കൂടെ അവള്‍ സുരക്ഷിതയും സന്തോഷവതിയും ആയിരിക്കുമെന്ന് ഉറപ്പുണ്ട്.’

‘അവളുടെ കസ്റ്റഡിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ അവളുടെ ജീവിതം കൂടുതല്‍ വിഷമത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവള്‍ക്ക് വേണ്ടി ഒരു കോള്‍ അകലെയുണ്ടാകും’, എന്നാണ് വിവാഹമോചനസമയത്ത് മഞ്ജു പങ്കിട്ട ഒരു കത്തില്‍ എഴുതിയിരുന്നത്. ആ കത്ത് പുറത്ത് വിട്ടശേഷം പിന്നീട് എവിടെയും വിവാഹമോചനത്തെ കുറിച്ചോ ദിലീപിനെ കുറിച്ചോ മകളെ കുറിച്ചോ മഞ്ജു സംസാരിച്ചിട്ടില്ല. അന്നും ഇന്നും തന്റെ സ്വകാര്യതകള്‍ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് മഞ്ജു.

മീനാക്ഷി മെഡിസിന്‍ പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.ദിലീപിന് മഹാലക്ഷ്മി എന്നൊരു മകള്‍ കൂടിയുണ്ട്. ചെന്നൈയിലാണ് കുടുംബസമേതം ഇപ്പോള്‍ ദിലീപിന്റെ താമസം. ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് മാത്രമാണ് കേരളത്തിലേക്ക് താരം വരുന്നത്. അതേസമയം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററിലെത്തി വന്‍ വിജയം നേടിയ സന്തോഷത്തിലാണ് ദിലീപ്.

വോയ്‌സ് ഓഫ് സത്യനാഥനാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. വീണ നന്ദകുമാര്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായ സിനിമ ഇതിനോടകം കോടികള്‍ സമ്പാദിച്ച് കഴിഞ്ഞു. വോയ്‌സ് ഓഫ് സത്യനാഥന്റെ പ്രമോഷനായി കഴിഞ്ഞ കുറച്ച് നാളുകളായി ദിലീപ് കേരളത്തിലുണ്ട്. മക്കളും കാവ്യയും സിനിമ കണ്ട് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

Vijayasree Vijayasree :