കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് വീണ്ടും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. ഈ വേളയില്‍ ദിലീപിനെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദിലീപും മഞ്ജുവാര്യരും ഒന്നിക്കാന്‍ പോകുന്നുവെന്നാണ് പല്ലിശ്ശേരി പറയുന്നത്.
ഇരുവരുടെയും മകളായ മീനാക്ഷിയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞു നില്‍ക്കുന്ന മീനാക്ഷിയ്ക്ക് മുന്നിലുള്ളത് ഒരു കുടുംബ ജീവിതമാണ്. അതുകൊണ്ടു തന്നെ മകള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കുന്നുവെന്നാണ് തനിക്ക് ലഭ്യമായ വിവരമെന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ മീനാക്ഷിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മഞ്ജു അല്ലെന്നും അതിന് കാവ്യ മാധവന്‍ ഉണ്ടെന്നുമാണ് പലരും പറയുന്നത്. മഞ്ജു ജീവിച്ചിരിക്കുമ്പോള്‍ കാവ്യയ്ക്ക് അതിനുള്ള യോഗ്യതയില്ല. അങ്ങനെ എളുപ്പം മായ്ച്ചു കളയാവുന്ന ഒരു പേരല്ല മഞ്ജു വാര്യരുടേത്.
നടി പീഡന കേസില്‍ രണ്ട് പേരും രണ്ട് തട്ടിലാണ്. മഞ്ജുവിന് പറയാനുള്ള കാര്യം മഞ്ജുവും ദിലീപിന് പറയാനുള്ള കാര്യം ദിലീപും പറഞ്ഞ് കഴിഞ്ഞു. ഇത്തരം വാര്‍ത്തകള്‍ വരുന്നതിനിടെ ദിലീപും മഞ്ജുവും വീണ്ടും ഒന്നിക്കാന്‍ പോകുന്നു, കാവ്യ വീട് വിട്ട് ഇറങ്ങുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല. കാവ്യ ഇപ്പോള്‍ കുടുംബിനിയായാണ് ജീവിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ദിലീപിന് മഞ്ജുവിനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാകാന്‍ കാരണം മഞ്ജു രോഗിണിയാണ് എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ മനസ് അലിഞ്ഞ് മഞ്ജുവിലേയ്ക്ക് എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. അത് ശരിയല്ല. ആരോ കെട്ടിച്ചമച്ച് പടച്ച് വിട്ട ഒരു പ്രചാരണം ആണിത്.
മഞ്ജുവിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടവര്‍ ആരോ മഞ്ജുവിന്റെ തകര്‍ച്ച കാണുവാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമൊക്കെയാണ് വളര്‍ന്ന് പൊയ്‌ക്കൊണ്ടിരിക്കുകയാണ് മഞ്ജു. നടിയ്ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കാനാണ് മഞ്ജുവിന് മാറാ രോഗമാണെന്നുള്ള തരത്തിലെല്ലാം വാര്‍ത്തകള്‍ കെട്ടി ചമയ്ക്കുന്നത്.
ഈ വാര്‍ത്തളെല്ലാം പടച്ചുവിട്ടാലും മഞ്ജുവിനെ തകര്‍ക്കാന്‍ കഴിയില്ല. അച്ഛന്റെ വേര്‍പാടിലും രോഗാവസ്ഥയിലും മഞ്ജുവിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളിലുമെല്ലാം തളരാതെ പോരാടിയ വനിതയാണ് മഞ്ജു. അതുകൊണ്ടു തന്നെ ഇത്തരം ഇല്ലാക്കഥകള്‍ കൊണ്ടൊന്നും മഞ്ജുവിനെ തളച്ചിടാന്‍ കഴിയില്ല എന്നും മഞ്ജുവും ദിലീപും കാണുകയോ ഒന്നിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് ഛേദമെന്നും പല്ലിശ്ശേരി ചോദിക്കുന്നു.
അതേസമയം, അടുത്തിടെ ചെന്നൈയില്‍ വെച്ച് മഞ്ജുവും മകള്‍ മീനാക്ഷിയും കണ്ടുമുട്ടിയെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. മദ്രാസിലാണ് മീനാക്ഷി പഠിക്കുന്നത്. അവിടെ മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍. അവിടെ ജയറാമിന്റെ കുടുംബമായും ജയറാമിന്റെ കുടുംബമായെല്ലാം ദിലീപിന് അടുപ്പമുണ്ട്. എന്നു കരുതി ജയറാമാണോ ലോക്കല്‍ ഗാര്‍ഡിയന്‍ എന്നുള്ള കാര്യം അറിയില്ല. എന്നാല്‍ സിനിമയുമായി ബന്ധമുള്ള അങ്ങനെ ഒരാള്‍ ഉണ്ട്.
തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോള്‍ മകള്‍ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകള്‍ക്കും അമ്മയെ കാണാന്‍ ആഗ്രഹമുണ്ടായി എന്നാണ് തനിക്ക് ലഭ്യമായ വിവരമെന്ന് പല്ലിശ്ശേരി പറയുന്നു. അതും ദിലീപിന്റെ സമ്മതത്തോടെയാണ് മകള്‍ മീനാക്ഷി അമ്മയായ മഞ്ജുവിനെ കണ്ടതെന്നും പഞ്ഞിരുന്നു.
ഇന്നലെ വരെ ദിലീപിനെതിരായി നിന്ന രാളുടെ വീട്ടില്‍ വെച്ചാണ് ഇവര്‍ രണ്ട് പേരും കണ്ടു മുട്ടിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അങ്ങനെ സന്തോഷത്തോടെ മഞ്ജുവും മകളും കണ്ടുമുട്ടി കുറച്ച് നേരം ചെലവഴിച്ച ശേഷം സന്തോഷത്തോടെ തന്നെ പിരിഞ്ഞുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.