ഇതൊരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടമെന്ന് നന്നായി അറിയാം; അപൂർവ്വ ചിത്രം പങ്കുവെച്ച് ആരാധകർ: കണ്ണ് നിറച്ച് മഞ്ജു

”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ​ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്. ദിലീപും മഞ്ജു വാര്യരും സിനിമയിൽ നിറഞ്ഞു നിന്ന ആ സമയം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കാലഘട്ടമാണ്. ഈ പുഴയും കടന്ന് എന്ന ചിത്രം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. അതിനു കാരണം ദിലീപും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച സിനിമ എന്ന പ്രത്യേകത തന്നെയാണ്. ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ഈ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും ഇപ്പോൾ വൈറലാകുന്നതും ആ സിനിമയിലെ ഒരു ഫോട്ടോയാണ്.

ദിലീപ്, മോഹിനി, ചിപ്പി, മഞ്ജു വാര്യർ എന്നിവരാണ് ഈ ഫോട്ടോയിലുഉള്ളത്. അതിനാലാകാം സമൂഹ മാധ്യമത്തിൽ ഈ ഫോട്ടോ വൈറലാകുന്നതും. മഞ്ജുവിന്റെ ഫാൻസ് പേജിലാണ് ഈ ചിത്രം പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോയും അതിൻ്റെ അടികുറിപ്പുമെല്ലാം കണ്ടതോടെ ആരാധകരെല്ലാം കണ്ണീരണിഞ്ഞു. മാത്രമല്ല ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നില്ലെങ്കിൽ ഇന്നും നല്ല സുഹൃത്തുക്കളായിരുന്നേനെ. എന്നൊക്കെയാണ് കമൻ്റ്.

1998 ല്‍ ആയിരുന്നു ആ സംഭവം നടന്നത്. മഞ്ജു വാര്യര്‍ മലയാളത്തില്‍ കത്തി നില്‍ക്കുന്ന സമയം. ദിലീപ് രണ്ടാം നിര നായകനായി ഉയര്‍ന്നുവരുന്നു. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചൊണ്ടാണ് ആ വിവാഹ വാര്‍ത്ത പരന്നത്. ദിലീപും മഞ്ജു വാര്യരും വിവാഹിതരായി. എന്നാൽ നീണ്ട് 16 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജുവും ദിലീപും പിരിയുന്നുവെന്ന വാര്‍ത്തയാണ് കേട്ടത്.

Vismaya Venkitesh :