മഞ്ജുവിനെ നശിപ്പിച്ചത് ദിലീപ്! ദിലീപിന്റെ തനിസ്വഭാവം മഞ്ജു വാര്യരുടെ അച്ഛൻ അറിഞ്ഞു! അന്ന് കയ്യോടെ പിടികൂടി! ആ സെറ്റിൽ സംഭവിച്ചത്!

ദിലീപും മഞ്ജു വാര്യരും സിനിമയിൽ തിളങ്ങി നിന്ന ആ സമയം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്നാൽ നീണ്ട 16 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജുവും ദിലീപും പിരിയുന്നുവെന്ന വാർത്തയാണ് കേട്ടത്. പിന്നീട് മഞ്ജു വാര്യരുടെ ജീവിതം ഇനി എന്ത് എന്ന ചോദ്യം എല്ലാ മലയാളികൾക്കും ഉണ്ടായിരുന്നു.

എന്നാൽ സിനിമയിലേക്കുള്ള തിരിച്ചുവരവ് നടി ഇപ്പോൾ ഗംഭീരമാക്കി മുന്നേറുകയാണ്. എന്നാൽ പണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായി പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. ഇപ്പോഴിതാ മഞ്ജു വാര്യർ ദിലീപ് പ്രണയത്തെ കുറിച്ച് പറയുകയാണ് ലാൽ ജോസ്.

ഒരു മറവത്തൂര്‍ കനവ് ആയിരുന്നു ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്‌ത സിനിമ. സിനിമയിലെ കാസ്റ്റിംഗിനെ കുറിച്ച് പങ്കുവെച്ച ചില കഥകള്‍ വൈറലാകുകയാണ്. മമ്മൂട്ടിയും ദിവ്യ ഉണ്ണിയും ആയിരുന്നു നായകനും നായികയും.

എന്നാൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച നായിക വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് നടി മഞ്ജു വാര്യരെ ആയിരുന്നെന്നാണ് ലാൽ ജോസ് വ്യക്തമാക്കി. ചിത്രത്തിന്റെ കാസ്റ്റിംഗ് എല്ലാം പൂര്‍ത്തിയായി അവസാന നിമിഷത്തിലാണ് മഞ്ജു പിന്മാറിയത്. അതിന് കാരണം നടിയുടെ അച്ഛനായിരുന്നെന്നും താനും ദിലീപും തമ്മിലുള്ള സൗഹൃദമാണ് മഞ്ജുവിന്റെ അച്ഛന് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ലാൽ പറയുന്നു.

ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് നായികയായി മഞ്ജു ഉണ്ടാവില്ലെന്ന് പറഞ്ഞത്. മഞ്ജുവിന്റെ അച്ഛനാണ് ഈ സിനിമയില്‍ നിന്ന് പിന്മാറുകയാണെന്നും ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതെന്നും ലാൽ പറയുന്നു. എന്നാൽ അതിന്റെ കാരണമായി പുള്ളി പറഞ്ഞത് താനും ദിലീപുമായിട്ടുള്ള സൗഹൃദമാണെന്നും ലാല്‍ ജോസ് ഓർക്കുന്നു.

അതേസമയം ഷൂട്ടിങ് സെറ്റിൽ മഞ്ജു വന്നാല്‍ ദിലീപ് അവിടെ തന്റെ സെറ്റിലേക്ക് സുഹൃത്തെന്ന നിലയില്‍ വരുമെന്നും താൻ അതിനുള്ള അവസരമുണ്ടാക്കി കൊടുക്കുമെന്നും അദ്ദേഹം ഭയന്നു. അങ്ങനെയായപ്പോൾ അടുത്ത ഓപ്ഷന്‍ ദിവ്യ ഉണ്ണി ആയിരുന്നുന്നെന്നും ഇതോടെയാണ് ദിവ്യ ഉണ്ണി നായികയായി എത്തിയതെന്നും ലാല്‍ ജോസ് കൂട്ടിച്ചേർത്തു.

Vismaya Venkitesh :