മഞ്ജുവിന് മുന്നിൽ ദിലീപ് തോറ്റു പോയി, നടി പറഞ്ഞത്…. മഞ്ജു ഇത്രയും സ്നേഹിച്ചിരുന്നോ? ചങ്കുപൊട്ടിക്കരഞ്ഞ് ദിലീപ്

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്.

നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

കേവലം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു താരം എന്നതില്‍ ഉപരി അനേകം ആളുകള്‍ക്ക് പ്രചോദനമാകുന്ന വ്യക്തി കൂടിയാണ് ഇപ്പോഴും നടി മഞ്ജുവാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. സാധാരണഗതിയില്‍ നടിമാര്‍ വിവാഹ ശേഷം വരുമ്പോള്‍ വേണ്ടത്ര പരിഗണന ലഭിക്കാറില്ലെങ്കിലും മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് പിന്നീട് അറിയപ്പെട്ടത്. ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമായിരുന്നു മഞ്ജു വാര്യറുടെ മലയാള സിനിമ രംഗത്തേക്കുള്ള സെക്കന്‍ഡ് എന്‍ട്രി. എന്നാൽ രണ്ടാം വരവിൽ മഞ്ജു വാര്യരുടെ ശാരീരിക മാറ്റം പലപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

അതേസമയം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ എന്തിനാണ് വേർപിരിഞ്ഞതെന്ന ചോദ്യത്തിന് പറയാനും അറിയാനുമൊക്കെ വേദനിപ്പിക്കുന്ന മറുപടിയാണെങ്കിൽ അത് പറയാതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് മഞ്ജു പറഞ്ഞത്. ‘അത് തികച്ചും സ്വകാര്യതയാണെന്നും ആ സ്വകാര്യത ബഹുമാനിക്കുന്നെന്നും നടി പാഞ്ഞു. തന്റേത് മാത്രമല്ല, അദ്ദേഹത്തിന്റേതും. അതുകൊണ്ട് അതിന് മാനിച്ചുകൊണ്ട് താൻ മറുപടി നൽകുന്നില്ലെന്നും നടനെന്ന നിലയ്ക്ക് ദിലീപിന്റെ സിനിമകൾ കാണാറുണ്ട്, ആസ്വദിക്കാറുമുണ്ടെന്നുമാണ് മഞ്ജു വാര്യർ പറയുന്നത്.

എന്നാൽ മഞ്ജുവിന്റെ ഈ വാക്കുകൾ സങ്കടപ്പെടുത്തിയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ദിലീപിന് ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടം കൂടിയാണ് മഞ്ജു വാര്യർ എന്ന കമന്റുകളും ധാരാളം ഉണ്ട്. പാവം ഇന്നും അയാളെ മാനിക്കുന്നു എങ്കിൽ എന്തോരം സ്നേഹിച്ചിട്ടുണ്ടാരുന്നു അയാളെ. ‘നല്ല ഒരു ഫാമിലി ആയിരുന്നു, മഞ്ജു വിൻെറ പക്വത , ദിലീപിന് ഇത്ര വിവരം ഇല്ല ചതി ആയിപ്പോയി’മഞ്ജുചേച്ചി ഇഷ്ടം’ എന്നങ്ങനെയാണ് മഞ്ജുവിന്റെ ആരാധകരുടെ ചില കമന്റുകൾ.

Vismaya Venkitesh :