കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.
ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ് ജൂണിൽ വിധി വരുമെന്നാണ് പ്രതീക്ഷ. ഈ വേളയിൽ കേസിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം ഉയർന്നപ്പോൾ ദൈവം എന്നെങ്കിലും ഒരിക്കൽ തനിക്കും സംസാരിക്കാൻ അവസരം തരുമെന്നും അതുവരെ ആർക്ക് വേണമെങ്കിലും തന്നെ കരിവാരി തേക്കാമെന്നുമായിരുന്നു ദിലീപ് നൽകിയ മറുപടി. നടി കേസിൽ വിധി വരാനിരിക്കെ അന്ന് ദിലീപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ കേസിൽ ദിലീപിനെ കുറ്റപ്പെടുത്തുമ്പോൾ കോടതി വിധി വരാൻ കാത്ത് നിൽക്കൂവെന്നായിരുന്നു നടനെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകൾ.
ഇദ്ദേഹം കുറ്റവാളി ആണോന്ന് കോടതി തീരുമാനിക്കട്ടെ അതുവരെ ഇദ്ദേഹത്തെ കുറ്റം പറയരുത്. ഈ കേസ് എപ്പോഴാണ് ദിലീപിന്റെ തലയ്ക്ക് വനന്തെന്ന് ഇവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത് ആരും മറക്കണ്ട. അത് തെറ്റായിരുന്നുവെങ്കിൽ എന്ത്കൊണ്ട് അവർക്കെതിരെ നടപടിയെടുത്തില്ല. ഈ പിണറായി സർക്കാർ വന്ന ശേഷം നിരപരാധികളായിട്ടുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്. ജിഷ കേസിലും ദിലീപിന്റെ കേസിലുമെല്ലാം സംഭവിച്ചത് ഇതാണ്. അന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ട് പേകുമ്പോൾ ചെയ്യാത്ത തെറ്റിന് ശിക്ഷിപ്പെട്ട് എല്ലാ കുറ്റവും തന്റെ തലയ്ക്ക് വെച്ച് അതുമായി പോകുന്ന ആളെയാണ് ഞാൻ കണ്ടത്. ഒരു കുറ്റബോധത്തിന്റെ മുഖം ഞാൻ കണ്ടില്ല. അദ്ദേഹം തലയുയർത്തിയാണ് നടന്നതെന്നാണ് ഒരു ആരാധകൻ കുറിച്ചത്.
പിന്നാലെ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ടും പലരും രംഗത്തെത്തിയിരുന്നു. എന്നാൽ അങ്ങനെയാണെങ്കിൽപ്രതികൾ ആകുന്ന ആരെയും ഒന്നും പറയാൻ പറ്റില്ലല്ലോയെന്നും ജനം വിധി എഴുതി കഴിഞ്ഞുവെന്നുമാണ് ചിലർ കുറിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം നൽകി ഒഴിവായാലും കാണിച്ച കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതല്ലേയെന്നാണ് ദിലീപിനെ എതിർക്കുന്നവർ ഇതിന് മറുപടിയായി നൽകിയത്.
ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ ചിലർക്കൊക്കെ നേരത്തെ വരും ചിലർക്ക് അല്പം വൈകും അത്രയേ ഉള്ളൂ എന്നാണ് ഒരു കമന്റ്. ദൈവം ഇപ്പോൾ സംസാരിക്കുന്നുണ്ട് ,കാവ്യ മതിയായിരിന്നുവെങ്കിൽ എന്തിന് ഒരു സ്ത്രീയുടെ ജീവിതം തുലച്ചു ,അനുഭവിക്കണം നീ ആ സ്ത്രീ നീതി ഉള്ളവൾ ആണെങ്കിൽ’, എന്നാണ് മറ്റൊരു കമന്റ്.
അതേസമയം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കേസിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ ദിലീപ് കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല. കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും സംസാരിക്കാൻ പറ്റില്ല എന്നും വഴിയെ പോകുന്നവരെല്ലാം അടിച്ചിട്ട് പോകുന്ന അവസ്ഥയാണ്.
എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണ്. പണ്ട് ശ്രീനിയേട്ടന്റെ ഒരു പടമുണ്ട്. ശ്രീനിയേട്ടൻ അഭിനയിച്ച ഒരു പടം. എനിക്ക് ധിം തരികിട തോം ആണോ എന്നൊരു സംശയമുണ്ട്.
നടിമാരെ അന്വേഷിച്ച് പോകുന്നൊരു സംഭവമുണ്ട്. എന്നിട്ട് റോഡിലൂടെ പോകുന്നവർ മുഴുവൻ ശ്രീനിയേട്ടനെ അടിക്കാൻ തുടങ്ങും. എന്തിനാണ് അടിക്കുന്നത് എന്ന് പോലും അറിഞ്ഞ് കൂട. വരുന്നവനും പോകുന്നവനുമൊക്കെ അടിക്കുക എന്ന് പറയില്ലേ. നമുക്ക് പക്ഷെ എന്തിനാണ് എന്ന് പോലും ചോദിക്കാൻ പറ്റാത്ത തരത്തിൽ ആക്കി വെച്ചിരിക്കുകയാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ പറ്റുന്ന ഒരു ദിവസം ദൈവം തരും. ഇപ്പോൾ ബാക്കിയെല്ലാവരും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. നമ്മൾ മാത്രം കേട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ അഭിമുഖത്തിലൂടെ ദിലീപ് പറയുന്നത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടിയെന്നും അടുത്തിടെ സംവലിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നതും വാർത്തയായിരുന്നു.
നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണെന്നാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ചാനലിന്റെ സ്റ്റിംങ് ഒപ്പറേഷനിടെ പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.
അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു. മാത്രമല്ല മെമ്മറി കാർഡിലുളള പീഡനദൃശ്യങ്ങൾ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പൾസർ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു.
ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു.
ജയിലിൽ കഴിയവേ തനിക്ക് മർദ്ദനം നേരിട്ടുവെന്നും പൾസർ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂർ ജയിലിൽ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലിൽ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.