മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.
എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.
‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്.
‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്.
ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗർ സീസൺ 10 ന്റെ വേദിയിലും ‘പ്രിൻസ് ആന്റ് ഫാമിലി’ യുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് എത്തുന്നുണ്ട്. പരിപാടിയുടെ പ്രമോ ഏഷ്യാനെറ്റ് ഇതിനോടകം പുറത്തുവിട്ടു കഴിഞ്ഞു.
പ്രമോയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം തന്നെ ദിലീപിനെ എതിർക്കുന്നവർ ഏഷ്യാനെറ്റിനെതിരേയടക്കം നിശിതമായ വിമർശനവും ഉയർത്തുന്നു. ‘ഇവനെ ഈ പരിപാടിക്ക് വിളിച്ച ഏഷ്യാനെറ്റിന്റെ റേറ്റിങ് കുറയ്ക്കണോ? അടുത്ത പരിപാടിയിൽ നിന്നും ഏഷ്യാനെറ്റ് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിൽ വിനോദൻ വിനോദ് എന്നയാൾ കമനറ് ചെയ്തത്.
ചില ആളുകൾ വിനോദന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് വന്നുവെങ്കിലും ദിലീപ് ആരാധകരുടെ ഭാഗത്ത് നിന്നും നിശിതമായ വിമർശനമാണ് നേരിടേണ്ടി വന്നത്. ‘പവർഗ്രൂപ്പിന്റെ കൂട്ടുകാരൻ അല്ല ഇപ്പോൾ ഏഷ്യാനെറ്റ് നടത്തുന്നത്, ഓണറും പഴയ ആൾ അല്ല . അമ്പാനിയാണ് ഇപ്പോൾ മുതലാളി’ എന്നാണ് ഗിരിജ എന്നയാൾ മറുപടിയായി കുറിച്ചത്.
‘ചാനലുകളുടെ റേറ്റിംഗ് എല്ലാ അർത്ഥത്തിലും കൂട്ടിയ ആളാണ് ദിലീപ്. അയാളെ ആർക്കും അങ്ങനെ ഒഴിവാക്കാൻ പറ്റില്ല. ഭാവനയെയും മഞ്ജുവിനെയും കൊണ്ടുവരമെങ്കിൽ ദിലീപിനെയും കൊണ്ട് വരാം. കാരണം അയാൾ ഒരു ഇര ആണ് പലരുടെയും ദുഷ്ടതയുടെ ഇര.. നീ പറഞ്ഞാൽ ഏഷ്യാനെറ്റ് ഒഴിവാക്കാൻ, നീ വിചാരിച്ചാൽ അവർക്കു റേറ്റിംകൂട്ടാൻ പറ്റുമോ’ എന്ന് ഷിജി എന്നയാളും ചോദിക്കുന്നു.
അന്നും ഇന്നും ചാനലുകളുടെ റേറ്റിംഗ് താരം ദിലീപ് തന്നെ. അതവർക്ക് നന്നായി അറിയാം സുഹൃത്തേ, ദിലീപ് മലായ സിനിമ ലോകത്തേക്ക് ശക്തമായ രീതിയിൽ തന്നെ തിരിച്ച് വരും, കുടുംബപ്രേക്ഷകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. അത് ചാനലുകാർക്കും നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് വിഷു പരിപാടിക്ക് തന്നെ അദ്ദേഹത്തെ ക്ഷണിച്ചത്.- എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു.
സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്. എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്.
എന്നാൽ അടുത്തിടെ, കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.
അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.
വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറഞ്ഞിരുന്നു.
‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി പുറത്തെത്താനുള്ളത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
അതേസമയം, കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ദിലീപ് ഉയർത്തുന്നതെന്ന നിരീക്ഷണത്തോടെ നടന്റെ ആവശ്യം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയത്. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂർത്തിയാക്കി ജൂണിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.