അയാളുടെ മുഖത്ത് അന്ന് എല്ലാം നേടി എന്നൊരു ഭാവം ഉണ്ട്.. ഒന്നും നേടിയിട്ടില്ല എന്ന് പിന്നീട് അയാൾ അറിഞ്ഞു; വൈറലായി പഴയ വീഡിയോ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മഞ്ജു പൂർണമായും മാറി നിന്നു. പിന്നീട് മഞ്ജുവിന്റെ വിശേഷങ്ങൾ ആരാധകർ ദിലീപിലൂടെ മാത്രമാണ് അറിഞ്ഞത്. പൊതുഇടങ്ങളിൽ നിന്നെല്ലാം മഞ്ജു അകന്ന് കഴിഞ്ഞു. മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് അഭിമുഖങ്ങളിൽ ആവർത്തിച്ച് ദിലീപിനോട് ചോദ്യമുയർന്നെങ്കിലും കുടുംബ ജീവിതത്തിലാണ് മഞ്ജുവിന്റെ സന്തോഷമെന്നായിരുന്നു ദിലീപ് നൽകിയ മറുപടി. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് 2012 ൽ ഗുരുവായൂരിൽ മഞ്ജു വാര്യർ നൃത്തം അവതരിപ്പിക്കുന്നത്.

വിദ്യാരംഭ ദിനത്തിലായിരുന്നു ഇത്. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണോയിതെന്ന് ചോദ്യങ്ങൾ ഉയർന്നെങ്കിലും നൃത്തത്തോടുള്ള താത്പര്യം മാത്രമാണ് പിന്നിലെന്നായിരുന്നു അവരുടെ മറുപടി. ‘സിനിമയിലേക്ക് വരണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. അങ്ങനെയൊരു പ്ലാനുമില്ല.അങ്ങനെയൊരാഗ്രഹം തോന്നി അതങ്ങ് ചെയ്തു. 14 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ഡാൻസ് ചെയ്തിട്ടില്ല എന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്.

അതേസമയം നൃത്താവതരത്തിന് ശേഷം ദിലീപും മഞ്ജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന വാർത്തകൾ ശക്തമായി. ഇരുവരും ഉടൻ വേർപിരിഞ്ഞേക്കുമന്ന അഭ്യൂഹങ്ങളും ചൂടുപിടിച്ചു. ഇതിന് പിന്നാലെയാണ് 2014 ൽ ഇരുവരും വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒടുവിൽ ഒരു വർഷത്തിന് ശേഷം 2015 ൽ 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചിതരായി. ‌

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, മലയാളികൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിവാഹമോചനമായിരുന്നു ഇവരുടേത്. വിവാഹമോചനം കഴിഞ്ഞ് ഇരുവരും കോടതിയിൽ നിന്ന് ഇറങ്ങി വരുന്ന രംഗങ്ങളെല്ലാം അന്ന് വൈറലായിരുന്നു. ഇപ്പോൾ പഴയ വീഡിയോ തന്നെ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ എല്ലാ നഷ്ടങ്ങളുടേയും തുടക്കം എന്ന വരികളോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്.

വീഡിയോയ്ക്ക് താഴെ ദിലീപിനേയും മഞ്ജുവിനേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. മഞ്ജുവിന്റെ കരച്ചിലിന്റെ വിലയാണ് ദിലീപ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് മഞ്ജു വാര്യരെ പിന്തുണക്കുന്നവർ കുറിക്കുന്നത്. അവരുടെ കണ്ണീരിന് ഒരുനാൾ ദിലീപ് മറുപടി പറയേണ്ടി വരുമെന്നാണ് ചിലരുടെ കമന്റ്.

‘അയാളുടെ മുഖത്ത് അന്ന് എല്ലാം നേടി എന്നൊരു ഭാവം ഉണ്ട്.. ഒന്നും നേടിയിട്ടില്ല എന്ന് പിന്നീട് അയാൾ അറിഞ്ഞു., മഞ്ജു ചേച്ചി ഇപ്പോൾ എല്ലാം നേടി, എന്നാണ് മറ്റൊരു കമന്റ്. ദിലീപ് ന്റെ ഒടുക്കവും മഞ്ജുവിന്റെ ന്റെ തുടക്കവും എന്ന് മറ്റൊരാൾ കുറിച്ചു. ‘ഒരുത്തന്റെ അവസാനത്തെ ചിരിയും ഒരുവളുടെ അവസാനത്തെ കരച്ചിലും എന്നാണ് വേറൊരു കമന്റ്.

കോടതിയിൽ നിന്നും ഇറങ്ങുമ്പോൾ കരയുകയാണ് മഞ്ജു വാര്യർ. അതേസമയം ദിലീപിന്റെ ഭാവത്തെ വിമർശിക്കുകയാണ് ചിലർ. ‘ പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫയുടെ ഒരു ചിരിയുണ്ടല്ലോ രക്ഷപെട്ടല്ലോ എന്ന ഭാവത്തിൽ അതാണ് ദിലീപിലും കാണാൻ സാധിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ദിലീപിന്റ പോക്ക് കണ്ടാൽ തോന്നും ഇലക്ഷനിൽ നിന്ന് ഭൂരിപക്ഷത്തോടെ ജയിച്ച പോലെ. അവർ അനുഭവിക്കുന്ന അനുഭവിക്കുന്ന മാനസിക വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.

ഒരേസമയം ഒരേ ദിവസം ഒരു മകൾ നഷ്ടപ്പെടുക ഭർത്താവ് നഷ്ടപ്പെടുക മരിച്ചാൽ മരിച്ചെന്നു കരുതിയ സമാധാനിക്കാം, ഇത് അങ്ങനെയും അല്ല, മറ്റൊൾക്ക് വേണ്ടി.. പാവം പിടിച്ച ഒരു സ്ത്രീയെ ഒറ്റപ്പെടുത്തി. മാനസിക വേദന നൽകിയ ദുഷ്ടൻ ദൈവം പോലും പൊറുക്കില്ല. അവരുടെ ശക്തി അവരുടെ കുടുംബവും. സർവ്വശക്തനായ ദൈവവും അവരുടെ കൂടെയുണ്ട് അവരുടെ ഉയർച്ചയ്ക്ക് കാരണം’, എന്നാണ് വേറൊരാൾ കമന്റ് ചെയ്ത്.

അതേസമയം മഞ്ജുവിനെ വിമർശിച്ചുള്ളൊരു കമന്റ് ഇങ്ങനെ-‘ഒരു കുന്തവും ഇല്ല, ഡോക്ടർ ആയ മകൾ ഇപ്പോഴും അച്ഛൻ്റെ കൂടെ, അപ്പോൾ തന്നെ മനസ്സിലാക്കാം ആരുടെ കൊണം കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായിട്ടുണ്ടാവുക എന്ന്. നമുക്ക് ഉഹിക്കാവുന്നതെ ഉള്ളൂ. ഇതൊരു പ്രശ്നം അല്ല, രണ്ടാൾക്കും രണ്ടാളുടെയും സന്തോഷം’, ഇങ്ങനെ പോകുന്നു കമന്റ്.

അവർ പിരിയരുതായിരുന്നുവെന്നാണ് വേറൊരാൾ കുറിച്ചത്. ‘എല്ലാം വ്യക്തിപരവും അവരുടെ രണ്ടു പേരുടെയും സ്വകാര്യതയുമാണ്. ദിലീപും മഞ്ജുവാര്യരും മലയാള സിനിമയുടെ മികച്ച നടനും നടിയും ആയതു കൊണ്ടാണ്. നാം ഓരോരുത്തരും അവരുടെതുമാത്രമായ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത്.

എനിക്ക് രണ്ട് പേരുടെയും അഭിനയം വളരെ ഇഷ്ടമാണ്. അവർ വീണ്ടും ഒരുമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പലകുറി ആഗ്രഹിച്ചു പോയിട്ടുണ്ട്.
ഈലോകത്ത് ഒന്നും ശാശ്വതമല്ല. എങ്കിലും. ഇരുകൂട്ടർക്കും ദൈവം നല്ലത് മാത്രം സമ്മാനിക്കട്ടെ .വിധിയെ തടുക്കാൻ ആർക്കും സാദ്ധ്യവുമല്ലല്ലോ’, കമന‍റിൽ പറഞ്ഞു.

അതേസമയം വിവാഹമോചനത്തിന് ശേഷം ഇരുവരോടും പലരും കാരണങ്ങൾ തേടിയെങ്കിലും ദിലീപോ മഞ്ജു വാര്യരോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല പരസ്പരം വിമർശിച്ചുകൊണ്ട് പൊതു ഇടങ്ങളിൽ പ്രതികരിച്ചിട്ടുമില്ല. അതേസമയം ദിലീപുമായി വേർപിരിഞ്ഞതിന് സിനിമ തിരക്കുകളിലാണ് മഞ്ജു.

അടുത്തിടെ, രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ സംസാരിക്കവെ വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ചതിന്റെയും ദിലീപിനെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം.

ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി പറയുന്ന വീഡിയോയും വീണ്ടും വൈറലാവുന്നുണ്ട്. ‘ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ… ‘ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ‘ എന്നാണ് മഞ്ജു പറയുന്നത്.

ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.

ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു.  എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.

ഇപ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

Vijayasree Vijayasree :