മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരജോഡികളാണ് ദിലീപും മഞ്ജു വാര്യരും. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല.
ഇരുവരും ഒന്നിച്ചെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ അത്തരമൊരു സന്ദർഭമാണ് ഉണ്ടായിരിക്കുന്നത്. ഒരേ വേദിയില്‍ മഞ്ജുവും ദിലീപും എത്തിയതാണ് ഇപ്പോള്‍ വാര്‍ത്ത. പക്ഷേ ഒരുമിച്ചല്ല എന്ന് മാത്രം.
കഴിഞ്ഞ ആഴ്ച ഏഷ്യനെറ്റിലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 ല്‍ അതിഥിയായി മഞ്ജു വാര്യര്‍ എത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന് പിന്നാലെ അതേ വേദിയില്‍ ദിലീപും എത്തിയിരിക്കുകയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 ന്റെ വിഷു സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ദിലീപ് എത്തുന്നത്.
മാത്രമല്ല മഞ്ജു വാര്യര്‍ ഇരുന്ന അതേ കസേരയില്‍ ദിലീപും ഇരിക്കുകയാണ്. കൂടാതെ അതേ എനര്‍ജിയോടെ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും ദിലീപിനെ സ്വീകരിക്കുകയും ചെയ്യുന്നതും പുതിയ പ്രോമോ വിഡിയോയിൽ കാണാം. എന്നാൽ അതിൽ ഹൈലൈറ്റ് എന്തന്നാൽ മഞ്ജുവിന്റെയും ദിലീപിന്റെയും വരവിനിടയില്‍ മറ്റൊരു അതിഥിയും വന്നിരുന്നില്ല എന്നതാണ്.
അതേസമയം വേദിയില്‍ എത്തിയ ദിലീപ് തന്റെ സ്വതസിദ്ധമായ തമാശകളും പാട്ടുകളും കൊണ്ട് എല്ലാവരെയും ചിരിപ്പിയ്ക്കുന്നതും കാണാം. പാടുന്നവരോട് തനിക്ക് അസൂയയാണെന്നും ഈ ജന്മത്തില്‍ തനിക്കൊന്നും ഇത് പറ്റില്ല എന്നും ദിലീപ് പറയുന്നുണ്ട്. തുടർന്ന് ദിലീപിന്റെ മാസ്റ്റര്‍ പീസ് സോങ് ആയ പിതാവേ.. എന്ന പാട്ടും പാടുന്നതും കൗതുകമാണ്. രണ്ടുപേരുടെയും ഈ വീഡിയോ വൈറലാകുകയാണ്. നിരവധിപേരാണ് മഞ്ജുവിനോടും ദിലീപിനോടും ഉള്ള ഇഷ്ട്ടം പറയുന്നത്.
അതേസമയം ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുന്നത്. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.
1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.