സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സിനിമയുടെ തിരക്കഥാകൃത്തിനെ കഞ്ചാവുമായി പിടികൂടി
കഞ്ചാവുമായി പിടിയിലായ തിരക്കഥാകൃത്തിനെ ജാമ്യത്തില്‍ വിട്ടു.സൂപ്പര്‍ഹിറ്റായ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനെ(33)യാണു കഞ്ചാവുമായി പിടികൂടിയത്. നഗരമധ്യത്തിലെ ഓര്‍ക്കിഡ് റെസിഡന്‍സിയില്‍നിന്നാണ് പോലീസ് ദിലീപിനെ പിടികൂടിയത്.
കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ 11.15നാണു കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നോടിയായാണു ദിലീപ് നഗരമധ്യത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്. തിരക്കഥയില്‍ ആവശ്യമായ മാറ്റം വരുത്തുകയായിരുന്നു ലക്ഷ്യം. ദിലീപും സിനിമയുടെ സംവിധായകനും ക്രൂ അംഗങ്ങളും ഹോട്ടലിലുണ്ടായിരുന്നു. നിരവധി പേര്‍ ഹോട്ടലിലേക്കു എത്തിയതോടെ സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്ത് കഞ്ചാവ് എത്തിച്ചത് നഗരത്തിലെ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരനാണ്. ഇയാള്‍ ഇടയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ എത്തിയതാണു സംശയത്തിനു ബലം വര്‍ദ്ധിച്ചത്. നിരവധി കേസുകളിലെ പ്രതി കൂടിയായ കഞ്ചാവ് കച്ചവടക്കാരന്റെ വരവുംപോക്കും പന്തിയല്ലെന്നു ഹോട്ടല്‍ അധികൃതര്‍ക്കു തോന്നിയതാണ് ഇവരെ കുടുക്കാന്‍ സാധിച്ചത്. മൂന്നു ഗ്രാം കഞ്ചാവ് മാത്രമേ ഇവരില്‍നിന്നും പിടിച്ചെടുക്കാന്‍ സാധിച്ചുള്ളൂ.
സിനിമ സീരിയൽ താരമായിരുന്ന അശ്വതി ബാബുവിനെയും ലഹരി മരുന്നുമായി പോലീസ് പിടികൂടിയിരുന്നു. ഇവരെ പിടികൂടിയതിലൂടെ ലഹരി കച്ചവടം നടത്തുന്ന കൂടുതൽ പേരെ പിടികൂടാമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
dileep kuryan got bail