മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. കാവ്യ മാധവനുമായുള്ള ബന്ധമാണ് ദിലീപിനെ മഞ്ജുവിൽ നിന്ന് അകറ്റിയത് എന്ന തരത്തിലുള്ള പ്രചാരണവും അന്ന് നടന്നിരുന്നു.
ഇപ്പോഴിതാ അന്തരിച്ച നടി കെപിഎസി ലളിതയുടെ പഴയൊരു അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. ദിലീപിന്റെ സഹോദരി സ്ഥാനത്തായിരുന്നു കെപിഎസി ലളിത. ദിലീപിന്റെയും കാവ്യ മാധവന്റെയും ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് കെപിഎസി ലളിതയുടെ പ്രതികരണം. ദിലീപും കാവ്യാ മാധവനും തമ്മിലെ ബന്ധം എന്തെന്ന് താൻ ചോദിക്കുകയോ, ദിലീപ് തന്നോട് അതിനെ കുറിച്ച് പറയുകയോ ചെയ്‌തിട്ടില്ല എന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി.
ദിലീപും കാവ്യാ മാധവനും തമ്മിലെ ബന്ധം എന്തെന്ന് താൻ ചോദിക്കുകയോ, ദിലീപ് പറയുകയോ ചെയ്തിട്ടില്ല എന്ന് കെ.പി.എ.സി. ലളിത. കാവ്യയെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ടില്ല എങ്കിലും, കാവ്യയെ ഇഷ്‌ടമാണ് എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നും കെ.പി.എ.സി. ലളിത നിഷേധിക്കുന്നില്ല. കാവ്യ ഒരു പൊട്ടിയാണ് എന്നൊക്കെ പറയുമ്പോൾ, അത് കേട്ട് ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് കെ.പി.എ.സി. ലളിത പറയുന്നു.
അതേസമയം, സഹപ്രവർത്തകർ എന്നതിലുപരി കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന താരമാണ് ദിലീപ്. കെപിഎസി ലളിതയുടെ മകൾ ശ്രീക്കുട്ടിയുടെ വിവാഹത്തിന് ഉൾപ്പെടെ മുൻനിരയിൽ ഉണ്ടായിരുന്നത് ദിലീപായിരുന്നു. നിരവധി കടങ്ങൾ ഉണ്ടായിരുന്ന ലളിതയ്ക്ക് പലപ്പോഴും പണം നൽകി സഹായിച്ചതും ദിലീപ് ആണ്. മകളുടെ കല്യാണത്തിന് കാശ് നൽകിയത് ദിലീപ് ആണെന്നും ആ തുക തിരിച്ച് ചോദിച്ചിട്ടില്ലെന്നും ലളിത ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇതെല്ലാമാണ് നടിയുടെ അഭിമുഖം വൈറലാവുമ്പോൾ ആരാധകർ പ്രധാനമായും എടുത്തുപറയുന്ന കാര്യം. ഇരുവരും തമ്മിലുള്ള അടുപ്പം വച്ച് നോക്കുമ്പോൾ കെപിഎസി ലളിതയ്ക്ക് ഈ ബന്ധം അറിയാമായിരുന്നുവെന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. അപ്പോൾ പുറത്ത് ഗോസിപ്പായി വന്നിരുന്നതൊക്കെ സത്യമാണ് അല്ലേ, എന്തായാലും ഇപ്പോൾ സന്തോഷമായി ജീവിക്കുന്നല്ലോ എന്നിങ്ങനെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
മക്കൾക്കുമൊപ്പം ദീര്ഘകാലം സന്തോഷത്തോടെ ആയൂർ ആരോഗ്യ സൗഖ്യത്തോട് കൂടി ജീവിക്കാനും ആത്മാർത്ഥമായ ആശംസകൾ നേരുന്നുവെന്നുമെല്ലാം ആരാധകർ കുറിച്ചിട്ടുണ്ട്. വിവാഹിതരായി വൈകാതെ ദിലീപും കാവ്യയും കേസിലും വിവാദത്തിലും ഉൾപ്പെട്ടതോടെ വെറുപ്പും പുച്ഛവും പരിഹാസവും ഇരട്ടിയായി. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും കാവ്യയ്ക്കും ദിലീപിനുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.