മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇരുവരും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഏറ്റവുമൊടുവിൽ, മീര നന്ദന്റെ വിവാഹത്തിന് എത്തിയപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല! മകൾ മഹാലക്ഷ്മിയ്‌ക്കൊപ്പമാണ് വിവാഹ റിസപ്ഷന് കാവ്യയും ദിലീപും എത്തിയത്.
ഇതിനു പിന്നാലെ ഇരുവരുടെയും ചില ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അപ്പോൾ മുതൽ വിമർശനവുമായി ചിലർ എത്തി. വിവാഹത്തിന് കാവ്യാ മാധവനെയും കൂട്ടി വന്നതിനും മുൻ കാലത്തേ ജീവിതവുമായി താരതമ്യ പെടുത്തികൊണ്ടുമായിരുന്നു വിമർശനം.
“ഒരു പെണ്ണിന്റെ കണ്ണുനീരാണ്”, നിങ്ങൾക്ക് മുകളിൽ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ അവർക്കിടയിൽ സംഭവിച്ചത് അവർക്ക് മാത്രമാണ് അറിയുന്നത്. ഇതുവരെ ആരും നടന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും പുറത്തുള്ള ആളുകൾ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ, പിന്നെയും എന്തിനാണ് ഈ കുറ്റപ്പെടുത്തലെന്നും ദിലീപ് ഫാൻസ് തിരിച്ച് ചോദിക്കുന്നു.
അതേസമയം തന്നെ ദിലീപിന്റെ ഭാഗത്തെ ന്യായത്തിനുള്ള തെളിവാണ് മീനാക്ഷി അച്ഛന്റെ ഒപ്പം നിൽക്കുന്നതെന്നും ആ മകൾക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയുന്ന പങ്കാളി ആയിരുന്നു ദിലീപിന്റേത് അതാകാം അവകാശ വാദങ്ങളുമായി അവർ എത്താത്തത് എന്നും കമന്റുകളിൽ പറയുന്നവരുമുണ്ട്. ഇരുവരുടെയും മുൻ പങ്കാളികളോ ദിലീപോ കാവ്യയോ ഒരക്ഷരം പോലും മിണ്ടാത്ത സ്ഥിതിക്ക് ഈ വിമർശനങ്ങളുടെ കാര്യം ഉണ്ടോ എന്ന് ചോദിക്കുന്നവരും കുറവല്ല.