മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം ചാലക്കുടിയിൽ പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വീഡിയോകളാണ് ഇപ്പോൾ വൈറലാവുന്നത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവർക്കൊപ്പമാണ് ദിലീപും ചാലക്കുടിയിലെ പരിപാടിയിൽ പങ്കെടുത്തത്. ശേഷം മൈക്കിലൂടെ തന്റെ പ്രസംഗം നടത്തുമ്പോൾ താരം അന്തരിച്ച നടൻ കലാഭവൻ മണിയെ അനുസ്‌മരിച്ചതും ശ്രദ്ധേയമായിരുന്നു.
നമസ്‌കാരം എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. ഏറെ നാളായി ചാലക്കുടിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തിട്ട്. ഇവിടെ എപ്പോൾ വന്നാലും വേദിയിൽ വലിയ നഷ്‌ടമായി തോന്നിയിട്ടുള്ളത് കലാഭവൻ മണിയെയാണ്. പക്ഷേ ചാലക്കുടിയിൽ എന്ത് നടക്കുമ്പോഴും ആ വേദിയിൽ കലാഭവൻ മണിയുടെ സാന്നിധ്യം നമുക്ക് അനുഭവിച്ചറിയാൻ കഴിയാറുണ്ട്. മണിയെ സ്‌മരിച്ചു കൊണ്ട് ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’ എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ.
സിനിമയിലേതു പോലെ തന്നെ മണിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ദിലീപ്. സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നവരാണ് ഇരുവരും. കലാഭവൻ മണിയുടെ മരണം ദിലീപിനെ വല്ലാതെ തളർത്തിയിരുന്നു. മണിയുടെ സ്മരണകൾക്ക് മുൻപിൽ എന്നും വിതുമ്പാറുണ്ട് ദിലീപ്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ ഇന്ന് താൻ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയിൽ തനിക്ക് വേണ്ടി സംസാരിക്കാൻ മുന്നിൽ നിന്നേനെ എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്.
മണി ഞങ്ങളുടെ ചങ്കൂറ്റമായിരുന്നു. ആലുവ പാലസിൽ വച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. പിന്നെ സല്ലാപത്തിൽ വച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. 2010 വരെ ഉള്ള എല്ലാ ഷോയിലും മണിയുണ്ട്. മാണിയും നാദിര്ഷയും ഇല്ലാതെ ഞാൻ എവിടെയും പോയിട്ടില്ല. ഒരു സഹോദരബന്ധം ആയിരുന്നു മണിയുടെ ഒപ്പം.
ഷോയിൽ എവിടേക്ക് എങ്കിലും പോയാലും മണി കുക്ക് ചെയ്യും. കുക്ക് ചെയ്യുന്നത് മാത്രമല്ല, അത് വായിൽ ഉരുള ഉരുട്ടി തരും. അവന് നല്ല മനസ്സും കൈ പുണ്യവും ഉള്ള ആളാണ്. മലയാള സിനിമ അവനെ അത്രയധികം ഉപയോഗിച്ചിട്ടില്ല. എപ്പോൾ ഷോ ചെയ്താലും മണിയെ ഉൾപ്പെടുത്താൻ ശ്രമിക്കും. പെട്ടെന്ന് അങ്ങ് പോയി അത് വളരെ നഷ്ടം തന്നെ ആണെന്നാണ് ദിലീപ് പറഞ്ഞിരുന്നു.