അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി… ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്! വൈറലായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് !

കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് തന്റെ പുതിയ ചിത്രമായ ‘ശുഭരാത്രി’യെപ്പറ്റിയുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ…

അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി..!

ലൈഫ് ഈസ് ആന്‍ ആക്സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തില്‍ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്.

നമ്മള്‍ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവര്‍ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അപ്പോള്‍ നമ്മള്‍ ആലോചിക്കാറില്ല. കാരണം അവര്‍ തന്റെ കൂട്ടുകാരാണ് എന്ന ചിന്ത തന്നെ. പക്ഷെ അത്തരം ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകള്‍ക്കു ജീവിതം തന്നെ വിലയായി നല്‍കേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്. ? ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തത്തില്‍ നിങ്ങളുടെ കുടുംബ ജീവിതം തകര്‍ത്തു കൊണ്ട് ആ പഴയ ഭൂതകാലം നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ ? കൂട്ടുകാര്‍ക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നല്‍കിയ കൃഷ്ണന്റെ കഥ ശുഭരാത്രിയില്‍ കാണാം

dileep fb post about shubharathri movie

Sruthi S :