കുഞ്ഞിക്കൂനനിലെയും റണ്‍വേയിലെയും ചാന്തുപൊട്ടിലെയും ഒക്കെ പെര്‍ഫോമന്‍സുകള്‍ കണ്ടിരുന്നുവെങ്കില്‍ ശങ്കര്‍ അതിനു മുതിരില്ലായിരുന്നു; ദിലീപ് ആരാധകര്‍

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.

മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ദിലീപ് മുന്‍പ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു നന്‍പന്‍ സിനിമയിലെ പഠിപ്പി റോള്‍ ചെയ്യാന്‍ ശങ്കര്‍ സാര്‍ തന്നെ വിളിച്ചിട്ടുണ്ട് എന്ന്. എന്നാല്‍ ഫോണ്‍ വന്നപ്പോള്‍ തന്റെ മകള്‍ മീനാക്ഷി കാര്യം തിരക്കുകയാണ് എന്ത് റോള്‍ ആണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ പഠിപ്പി റോള്‍ ആണെന്ന് പറയുകയും അച്ഛന്‍ ആ വേഷത്തില്‍ അഭിനയിച്ചാല്‍ പിന്നെ ഞാന്‍ അച്ഛനോട് മിണ്ടില്ല എന്ന് മീനാക്ഷി പറഞ്ഞുവെന്നും ആണ് ദിലീപ് അന്ന് പറഞ്ഞത്. മാത്രമല് ആ കഥാപാത്രം ദിലീപ് ചെയ്തതും ഇല്ല.

ഇപ്പോഴിതാ ഈ കാര്യത്തെ കുറിച്ച് ഒരു ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തെങ്കാശിപട്ടണത്തിലെയും രാക്ഷസരാജാവിലെയും കോമഡി സൈഡ് റോള്‍ കണ്ടിട്ടാകാം ശങ്കര്‍ നന്‍പനിലെ പഠിപ്പി റോള്‍ ചെയ്യാന്‍ ദിലീപിനെ ക്ഷണിച്ചത്. എന്നാല്‍ കുഞ്ഞിക്കൂനനിലെയും റണ്‍വേയിലെയും ചാന്തുപൊട്ടിലെയും ഒക്കെ പെര്‍ഫോമന്‍സുകള്‍ കണ്ടിരുന്നുവെങ്കില്‍ ശങ്കര്‍ അതിനു മുതിരില്ലായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

നിരവധി കമെന്റുകളാണ് ഈ പോസ്റ്റിനു വരുന്നത്. അല്ലെങ്കിലും മലയാള നടന്മാരെ കൊണ്ട് പോയി അപമാനിച്ച് വിടുന്നത് ശങ്കറിന് ഒരു വീക്‌നെസ് ആണ്. ദിലീപിന്റെ ഏഴയലത്തു വരില്ല മൂന്ന് പേരും. ശങ്കറിനു ആള്‍ മാറിയത് ആയിരിക്കും, മിസ്റ്റര്‍ മരുമകനും ശൃംഗാരവേലനും നാടോടിമന്നനും കണ്ടിരുന്നെങ്കില്‍ ക്ഷണിക്കുകയെ ഇല്ലായിരുന്നു, ശങ്കര്‍ എല്ലാ മലയാളികളോടും ഒരു രണ്ടാം തരം സമീപനം ആണല്ലോ. മണിരത്‌നം മലയാളി താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന റോളുകള്‍ കൊടുക്കാറുണ്ട്. പൊന്നിയന്‍ സെല്‍വനിലും അങ്ങനെ തന്നെയാണ്.

അ റോളില്‍ അല്ല എസ് ജെ സൂര്യ അവതരിപ്പിച്ച റോളില്‍ ആണ് ദിലീപിനെ ഗസ്റ്റ് ആയി ക്ഷണിച്ചത്. തമിഴ് നാട്ടില്‍ വേറെ നല്ല നടന്‍മാരില്ലായിരുന്നോ, അല്ലെ തന്നെ ഇത്രയും വലിയ നടനെ വിജയുടെ പടത്തില്‍ ഒക്കെ സൈഡ് റോള്‍ അഭിനയിക്കാന്‍ വിളിക്കുമോ. ഇവിടുത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ പോയിട്ട് അള്‍ട്ടിമേറ്റ് അപമാനം ആണ് അന്ന് കിട്ടിയത് എന്ന് തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

ആളുകള്‍ സിനിമയുടെ തിരക്കഥയുമായി തന്നെ കാണാന്‍ വരുമ്പോള്‍, ഒറ്റ നോട്ടത്തില്‍ തന്നെ ആ സിനിമ ശരിയില്ല എന്ന് അളക്കാനുള്ള കഴിവ് മകള്‍ക്കുണ്ട് എന്ന് ദിലീപ് തന്നെയാണ് വ്യക്തമാക്കിയിരുന്നത്. എന്റെ സിനിമകളില്‍ മീനൂട്ടി സജീവ സാന്നിധ്യം ആവാറുണ്ട്. മോഹിപ്പിക്കുന്ന വിധം സ്‌ക്രിപ്റ്റ് അവതരിപ്പിച്ച് കൊണ്ട് ചിലര്‍ വരുമ്പോള്‍ തന്നെ മീനൂട്ടി പറയും ഇതില്‍ കാര്യമില്ലട്ടാ എന്ന്. സ്‌ക്രിപ്റ്റ് വായിച്ചു പൂര്‍ത്തിയാക്കിയാല്‍ എനിക്കും തോന്നും. അവള്‍ നല്ലൊരു സിനിമാ ആസ്വാദകയാണ് എന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ദിലീപ് ഇപ്പോള്‍ സിനിമകളില്‍ കൂടുതല്‍ സജീമായിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.

അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്.

ദിലീപ്‌റാഫി ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ടീസറും പുറത്തെത്തിയിരുന്നു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Vijayasree Vijayasree :