ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയാണ്. ദിലീപ് ആരാധകരെ പോലും വെറുപ്പിച്ച കുറച്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മിസ്റ്റര്‍ മരുമകന്‍
ദിലീപ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു 2012ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ മരുമകന്‍. സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാഗ്യരാജ്, സനുഷ, ഷീല, ഖുശ്ബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജനപ്രിയ നായകന്റെ ഈ ചിത്രം ദിലീപ് ആരാധകര്‍ക്ക് മാത്രം ആഘോഷിക്കാനുള്ള ചിത്രമാണ്. ഫാമിലി പ്രേക്ഷകരെയോ മറ്റുള്ളവരെയോ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
ശൃംഗാരവേലന്‍
ഓവര്‍ ആക്ടിങ്ങ് കാരണം ഇന്നും ട്രോള്‍ പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദിലീപ് ചിത്രമാണ് ശൃംഗാരവേലന്‍. ജോസ് തോമസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശരാശരി ദിലീപ് ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല എന്നതാണ് സത്യം. വേദിക, ലാല്‍, കലാഭവന്‍ ഷാജോണ്‍, ജോയ് മാത്യു, ബാബു രാജ് തുടങ്ങി മലയാളത്തിലെ വന്‍താരനിര അണിനിരന്ന ദിലീപ് ചിത്രം കൂടിയാണ് ശൃംഗാരവേലന്‍.
വില്ലാളി വീരന്‍
ദിലീപിന്റെ കരിയറിലെ മറ്റൊരു പരാജയ ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ വില്ലാളി വീരന്‍. ആക്ഷന്‍ കോമഡിയായി പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. മോശം തിരക്കഥയും, ലോജിക്കില്ലാത്ത തമാശകളുമായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് പിന്നില്‍.
ഇവന്‍ മര്യാദ രാമന്‍
ദിലീപിനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇവന്‍ മര്യാദരാമന്‍. തെലുങ്ക് ചിത്രമാണ് മര്യാദ രാമന്നയുടെ റീമേക്കായി എത്തിയ ചിത്രം തിയേറ്ററുകളില്‍ വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. നിക്കി ഗല്‍റാണി, അബു സലിം, ആനന്ദ്, താര കല്യാണ്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ജനപ്രിയനായകന്റെ പരാജയ ചിത്രങ്ങളിലൊന്നാണ്. 2015 ലായിരുന്നു ചിത്രത്തിന്റെ റിലീസ്.
വെല്‍കം ടു സെന്‍ട്രല്‍ ജയില്‍
2016 ല്‍ ജനപ്രിയ നായകന്റെ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായി പുറത്തെത്തിയ ചിത്രമായിരുന്നു വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ഇന്നും ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തെ തിയേറ്ററില്‍ മലയാളികള്‍ കയ്യൊഴിയുകയായിരുന്നു. സുന്ദര്‍ദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പരാജയത്തിനു പ്രധാന കാരണം മോശം തിരക്കഥയും താരങ്ങളുടെ ഓവര്‍ ആക്ടിങ്ങുമായിരുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. ഏതാണ്ട് 25.4 കോടിയുടെ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് അതിന്റെ പകുതി പോലും തിയേറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചില്ല.
അതേസമയം, വമ്പന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് ദിലീപ്. പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടത്. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്.