നിരവധി ആരാധകരുള്ള ജനപ്രിയ നായകനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
സിനിമയ്ക്ക് പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റം പലപ്പോഴും പ്രശംസകൾ പിടിച്ച് പറ്റാറുണ്ട്. ആരാധകരോടുള്ള മനോഭാവവും പെരുമാറ്റവുമെല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേര് കൂടെ വന്നതോടെ വിമർശനങ്ങളും ഒരു വഴിയ്ക്ക് നിന്ന് വരാറുണ്ട്.
ഇപ്പോഴിതാ ദിലീപിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമയിൽ മാത്രമല്ല ബിസിനസിലും സജീവമാണ് ദിലീപ്. ദേ പുട്ട് എന്നാണ് ദിലീപിന്റെ റെസ്റ്റോറന്റിന്റെ പേര്.
എന്നാൽ ഇപ്പോൾ വൈറലാകുന്നത് തന്റെ റെസ്റ്റോറന്റിൽ വന്ന് ഭക്ഷണം കഴിച്ച ഒരു കുഞ്ഞ് ആരാധികയ്ക്ക് തന്നെ നേരിട്ട് കാണാനുള്ള അവസരം നൽകിയിരിക്കുകയാണ് താരം. അടുത്തിടെയാണ് മാതാപിതാക്കൾക്കൊപ്പം ഫറയെന്ന ദിലീപിന്റെ കുട്ടി ആരാധിക ദുബായിലുള്ള ദേ പുട്ടിലെത്തിയത്. ഭക്ഷണം കഴിച്ച ശേഷം നമ്മുടെ ദിലീപേട്ടന്റെ ദേ പുട്ട് റസ്റ്റോറന്റിലെ അത്താഴം. എന്ന് പറഞ്ഞു കുട്ടി ആരാധിക ഒരു പോസ്റ്റിട്ടിരുന്നു. നെയ്‌ച്ചോർ, ബീഫ് കറി കോമ്പോ ഒന്നും പറയാൻ ഇല്ല, പൊളി തന്നെ. 12 ദർഹത്തിന് അൺലിമിറ്റഡ് ഫുഡ്. ദുബായിലുള്ളവർ മസ്റ്റ് ട്രൈ എന്നൊക്കെ പറഞ്ഞായിരുന്നു ഫറ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ ദിലീപേട്ടൻ കമന്റ് ചെയ്തില്ലെങ്കിൽ താൻ ഇനി ദേ പുട്ടിൽ വരില്ലെന്നും ഫറ വീഡിയോയിൽ വ്യക്തമാക്കി.
അതേസമയം ഈ കൊച്ചു ആരാധികയുടെ വീഡിയോ കണ്ടതോടെ കമന്റുമായി ദിലീപ് എത്തി. മോളെ അടുത്ത തവണ ദേ പുട്ടിൽ വെച്ച് നേരിട്ട് കാണാമെന്നും പറഞ്ഞു. എന്നാൽ അടുത്തിടെയാണ് ഫറയോ മാതാപിതാക്കളോ വിചാരിക്കാത്ത സമയത്താണ് നടൻ ദിലീപിനെ ഫറ നേരിട്ട് കണ്ടത്. ദിലീപിനെ ക്നാനായതിന്റെ സന്തോഷവും താരത്തിനൊപ്പമുള്ള വിഡിയോയും ഫറയുടെ മാതാപിതാക്കൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയും വൈറലായതോടെ നിരവധിപേരാണ് കമന്റുമായി എത്തിയത്. നാട്ടിൽ വന്നിട്ട് വേണം ഇങ്ങനെ ഒരു കമന്റ് ഇട്ട് ഏട്ടനെ നേരിട്ട് കാണാനെന്നും ദിലീപ് പറഞ്ഞാൽ പറഞ്ഞതാണ് എന്നുമാണ് ആരാധകർ പറയുന്നത്.