നാളുകൾക്ക് ശേഷം ദിലീപ് പഴയത് പോലെ ഡാൻസ് കളിക്കുന്നത് ആദ്യമായിട്ടാണ്; വൈറലായി ദിലീപിന്റെ വീഡിയോ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.

മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.

അടുത്തകാലത്തായി അമ്മ പോലെയുള്ള സംഘടനകളുടെ പരിപാടികളിൽ സജീവമല്ലാത്തതിനാൽ ദിലീപിന്റെ സ്‌റ്റേജിലെ ലൈവ് പെർഫോമൻസ് ആരാധകർ കാണാറില്ല. ഇപ്പോഴിതാ തന്റെ 58ാം വയസിലും പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് നടൻ. മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളായ നിഖില വിമലിനും ഡയാന ഹമീദിനും ഒപ്പമാണ് ദിലീപ് ചുവടുവച്ചത്. ഈ ഡാൻസിന്റെ വീഡിയോ നിമിഷ നേരങ്ങൾ കൊണ്ട് വൻരീതിയിൽ വൈറലായിരുന്നു.

താരത്തിന്റെ ആരാധക കൂട്ടായ്‌മകൾ എല്ലാം തന്നെ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോയിൽ ദിലീപ് മികച്ച രീതിയിൽ ഇരുവർക്കും ഒപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്നത് കാണാം. തന്റെ തന്റെ സിനിമയായ ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ഗാനത്തിനൊപ്പമാണ് മൂവരും ഒരുപോലെ ചുവടുവച്ചത്. എന്നാൽ ആരാധകരുടെ ശ്രദ്ധ മുഴുവനും ദിലീപിലായിരുന്നു.

അടുത്തിടെ ഖത്തറിലെ ദോഹയിൽ നടന്ന സ്‌റ്റേജ് പരിപാടിക്കിടെയായിരുന്നു താരങ്ങളുടെ നൃത്ത പ്രകടനം ഉണ്ടായത്. നിറഞ്ഞ സദസിന് മുൻപിലായിരുന്നു ദിലീപിന്റെയും മറ്റ് താരങ്ങളുടെയും പരിപാടി. നേരത്തെ പൊതുപരിപാടികളിൽ ഒക്കെയും സ്ഥിരമായി കാണാറുണ്ടെങ്കിലും ദിലീപ് പഴയത് പോലെ ഡാൻസ് കളിക്കുന്നത് ആദ്യമായിട്ടാണെന്ന് ആരാധകർ പറയുന്നു.

ഭാര്യയായ കാവ്യാ മാധവനൊപ്പമാണ് അധിക പരിപാടികളിലും താരം എത്താറുള്ളത്. എന്നാൽ ഇത്തവണ ആ പതിവൊക്കെ മാറ്റിക്കൊണ്ടാണ് താരം രംഗത്തിറങ്ങുന്നത്. രാമലീലയ്ക്ക് ശേഷം പറയത്തക്ക ഹിറ്റ് ഇല്ലാതെ വലയുകയാണ് ദിലീപ്. അതിനിടെ ദിലീപിന്റെ ഡാൻസ് വീഡിയോ ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് ജനപ്രിയ നായകന്റെ തിരിച്ചുവരവിൽ കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്.

മാത്രമല്ല, ഈ വേളയിൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.മലയാള സിനിമയിൽ സൂപ്പർതാരമാവാൻ ആരാണെന്ന് ചോദിച്ചാൽ. അയലത്തെ പയ്യൻ ഇമേജിലാണ് മോഹൻലാലിനെ നമ്മൾ ആദ്യം കാണുന്നത്, പിന്നെയാണ് പാൻ ഇന്ത്യൻ ഒക്കെ ആവാൻ പോയത്. അതോടെ നശിച്ചല്ലോ. പിന്നെ ജയറാം ആയിരുന്നു, പക്ഷേ പുള്ളിയത് ക്ലിഷേ ആക്കി നശിപ്പിച്ചു.

അത് പിന്നീട് ഏറ്റെടുത്തത് ദിലീപ് ആണ്. ചുരുട്ടും വലിച്ചുകേറ്റി കൂളിങ് ഗ്ലാസും ഇട്ടുള്ള ബാന്ദ്ര പോലെയുള്ള തല്ലിപ്പൊളി പടങ്ങൾ ചെയ്‌തില്ലെങ്കിൽ ദിലീപ് ഇന്നും സൂപ്പർതാരമായി ഇരുന്നേനെ. കേസൊന്നും എവിടെയും എത്തില്ല, പുള്ളിയ്ക്ക് ഇനിയും അവസരമുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.

പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.

ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.

എല്ലാ കുറ്റവാളികളേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് പറയുന്നത് ‘ഒരു പ്രമുഖ നടനെ തന്നെ പിടിച്ച് അകത്തിടാൻ സാധിച്ച ഞാനാണ് ഇവിടെ ഭരിക്കുന്നത്’ എന്നാണ്. ഭയങ്കരം തന്നെ. 85 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ ദിലീപിന് സ്വാഭാവികമായും ജാമ്യം കിട്ടി. കേസ് കോടതിയിലെത്തിയപ്പോൾ ഒരു പെൺ ജഡ്ജി വേണമെന്ന ആവശ്യം നടി ഉയർത്തിയപ്പോൾ അതും അംഗീകരിക്കപ്പെട്ടു. അപ്പോഴും അതിജീവിത ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. എന്നെ നശിപ്പിക്കാൻ ആരൊക്കെ ഒന്നിച്ച് നിന്നോ അവർ ശിക്ഷിക്കപ്പെടണം എന്ന് മാത്രമാണ് അതിജീവിത പറഞ്ഞിട്ടുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

ഈ കേസിൽ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങൾ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ദിലീപിന് ശിക്ഷ നൽകാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികൾ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ഉപഹർജി വരുമ്പോൾ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും. ദിലീപ് ഉപഹർജിയെ എതിർക്കുമ്പോൾ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതിൽ കക്ഷി ചേരുന്നത് എന്നാണ്.

എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയത്.

അതിജീവിതയുടെ ആവശ്യപ്രകരാമാണ് അന്വേഷണം നടത്താൻ വനിത ഉദ്യോഗസ്ഥയേയും വിചാരണ നടത്താൻ വനിത ജഡ്ജിയേയും വെയ്ക്കുന്നതെന്നാണ് വാർത്ത. എന്നാൽ ഇപ്പോൾ പറയുന്നത് ആ വനിത ജഡ്ജ് വേണ്ടെന്നാണ്. അങ്ങനെ വാദിയും പ്രതിയും പറയുന്നത് കേട്ട് ജഡ്ജിമാരെ മാറ്റുകയാണെങ്കിൽ ഈ നാട്ടിൽ നിയമം നടത്താൻ സാധിക്കുമോ. അതുകൊണ്ട് തന്നെ അവരെ മാറ്റിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

പുതിയ സിനിമയുടെ റിലീസ് വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്.

അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിൽ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെ, ഗോപാലകൃഷ്ണ പിള്ളയ്ക്ക് സിനിമ തന്നെ ദിലീപ് എന്നൊരു പേരും സമ്മാനിച്ചു. അന്നുമുതൽ ഇന്നുവരെ പ്രേക്ഷകർക്ക് മുന്നിൽ ഗോപാലകൃഷ്ണനില്ല, ദിലീപ് മാത്രം. ജനപ്രിയ നായകനായി നടന്റെ തിരിച്ച് വരവിനായി ഒരുകൂട്ടം ആരാധകരും കാത്തിരിക്കുകയാണ്.

Vijayasree Vijayasree :