നടി ആക്രമിക്കപ്പെട്ട കേസിലെ തുടുരന്വേഷണത്തിന്റെ ഭാഗമായി പുതുതായി ചേർക്കപ്പെട്ട കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിക്കാന്‍ നടന് ദിലീപിനെയും സുഹൃത്തും വ്യവസായിയുമായ ശരത്തിനേയും കഴിഞ്ഞ ദിവസം കോടതിയിലേക്ക് വിളിപ്പിച്ച് വരുത്തിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെയായിരുന്നു പ്രതികകള്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് വേണ്ടി കോടതിയില്‍ ഹാജരവാണമെന്ന് കോടതി വ്യക്തമാക്കിയത്. ഇതുപ്രകാരം ഇന്നലെ കോടതിയില്‍ ഹാജരായ രണ്ട് പ്രതികളും കുറ്റം വായിച്ചതിന് ശേഷം കുറ്റം നിരസിച്ചു. ഇതോടെ ഇനി വിചാരണ ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാനമായ ഒരു ദിനമായിരുന്നു ഇന്നലെയെന്നാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി അഭിപ്രായപ്പെടുന്നത്.
