.നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഈ മാസം പത്തിന് പുനഃരാരംഭിക്കുകയാണ്. തുടരന്വേഷണത്തെ തുടർന്ന് മുടങ്ങിയ വിചാരണയാണ് ഇപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കഴിഞ്ഞയാഴ്ച വിചാരണ കോടതി തള്ളിയിരുന്നു.മഞ്ജു വാര്യർ, ബാലചന്ദ്രകുമാർ തുടങ്ങിയവരെ വിചാരണ വേളയില്‍ പ്രോസിക്യൂഷന് വിസ്തരിക്കും. അതേസമയം മഞ്ജു വാര്യറുടെ വിസ്താരമാവും കേസില്‍ ദിലീപിന് ഏറ്റവും വലിയ തിരിച്ചടിയാവുകയെന്നാണ് സംവിധായകന് ബൈജു കൊട്ടാരക്കര പറയുന്നത്
