ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി.
ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.
ഇപ്പോഴിതാ ദിലീപിന്റെ നായികയാകാന്‍ കഴിയാതെ കരഞ്ഞുകൊണ്ട് പോയ ഒരു നടിയെ കുറിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ജനപ്രിയ നായകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ദിലീപിന്റെ സിനിമകള്‍ പലതും കുടുംബ പ്രേക്ഷകരെയോ യുവപ്രേക്ഷകരെയോ ലക്ഷ്യം വച്ചുള്ളതായിരുന്നു. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് പേരെടുത്ത അഭിനേത്രികള്‍ കുറച്ചേറെയുണ്ട് മലയാള സിനിമയില്‍. നടനുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ടെന്നതാണ് പലരുടെയും പ്രത്യേകത. എന്നാല്‍ ചിലര്‍ക്കെങ്കിലും ദിലീപിന്റെ നായികയാവാന്‍ കഴിയാതെ പോയിട്ടുണ്ട്.
2008ല്‍ റിലീസ് ചെയ്ത ‘ക്രെയ്‌സി ഗോപാലന്‍’ എന്ന സിനിമയില്‍ അത്തരത്തില്‍ നായികയാവാന്‍ വന്ന ഒരു നടി പക്ഷേ ദിലീപിന്റെ നായികയായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ കോടികള്‍ വാങ്ങുന്ന നായികയായി മാറി. ഇന്ന് മലയാള സിനിമയ്ക്ക് സ്വപ്നം കാണാന്‍ സാധിക്കാത്ത താരമാണവര്‍. അതേക്കുറിച്ച് സിനിമയുടെ സംവിധായകന്‍ ദീപു കരുണാകരനാണ് വെളിപ്പെടുത്തിയത്.
അന്യഭാഷാ നടി അന്ന് അവരുടെ അമ്മയ്‌ക്കൊപ്പം എറണാകുളത്തു വച്ച് നടന്ന ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. ടെസ്റ്റില്‍ അഭിനയം ഏകദേശം ഒക്കെ ശരിയായി. എന്നാല്‍ കുറച്ചു കൂടി ഉയരവും, അല്പം കൂടി പ്രായവുമുള്ള നടിയെയാണ് അന്ന് നായികയാവാന്‍ വേണ്ടിയിരുന്നത്. ഡയാന ജോണ്‍ എന്ന നായികയായത് രാധ വര്‍മ്മ എന്ന നടിയായിരുന്നു.
എന്നാല്‍ തിരഞ്ഞെടുക്കപ്പെടാതെ പോയ നടി ഏറെ വിഷമിച്ചു കരഞ്ഞാണ് അന്ന് അവിടെ നിന്നും തിരികെപ്പോയത്. അവരെ ദിലീപും ദീപുവും ചേര്‍ന്ന് ആശ്വസിപ്പിച്ചാണ് മടക്കിയയച്ചത്. പക്ഷേ ഇന്ന് ആ നായികയുടെ ഡേറ്റ് കിട്ടുക പോലും മലയാളത്തില്‍ സാധ്യമാണോ എന്ന് സംശയിക്കേണ്ടി വന്നേക്കും.
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമാന്ത റൂത്ത് പ്രഭുവാണ് അന്ന് ഒഡിഷനില്‍ പങ്കെടുത്തു മടങ്ങിപ്പോയ നടി. സമാന്തയുടെ മാതാവ് നിനെറ്റ് പ്രഭു മലയാളിയാണ്. ഈ സിനിമ ഇറങ്ങി രണ്ടുവര്‍ഷം കൂടിക്കഴിഞ്ഞാണ് സമാന്ത സിനിമാപ്രവേശം നടത്തുന്നത്. മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദന്‍, ദേവ് മോഹന്‍ എന്നിവര്‍ സമാന്തയുടെ നായകന്മാരായിക്കഴിഞ്ഞു. ഇതില്‍ ദേവ് മോഹന്‍ വേഷമിട്ട ‘ശാകുന്തളം’ ഉടനെ റിലീസ് ചെയ്യും.