ദിലീപിനോട് കടുത്ത വെറുപ്പാണ് ; അസൂയ കാരണം അവർ നശിപ്പിച്ചതാണ് ;ആ സത്യം എവിടെയും തുറന്നടിക്കും; ഞെട്ടിച്ച് നന്ദു

നടന്‍ ദിലീപിനെ കുറിച്ച് ചില തുറന്നു പറച്ചിലുമായി നന്ദു പൊതുവാള്‍. ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖത്തിലൂടെയാണ് ദിലീപ് തനിക്ക് രക്ഷകനായതിനെ കുറിച്ചും അദ്ദേഹത്തിന് ശത്രുക്കളുണ്ടോ എന്നതിനെ പറ്റിയും നടൻ സംസാരിച്ചു. തന്റെ രക്ഷകന്‍ ദിലീപാണെന്നും അത് എവിടെ വേണമെങ്കിലും താൻപറയുമെന്നും നന്ദു പറയുന്നു.

കലാഭവന്‍ അബി വിളിച്ചിട്ടാണ് കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പിലേക്ക് എത്തിയത്. അന്ന് ദിലീപ് അടക്കമുള്ളവരും എത്തി. പിന്നാലെ അവിടുന്നാണ് ദിലീപുമായി കൂടുതല്‍ അടുക്കുന്നത്. ആ പരിചയത്തിലാണ് പലയിടത്തും എന്നെ സിനിമയിലേക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നത്.

പിന്നീട് അങ്ങോട്ട് ദിലീപായിരുന്നു മലയാള സിനിമാ ഇന്‍ഡസ്ട്രിയെ പ്രത്യേക രീതിയില്‍ കൊണ്ട് പോയിരുന്നതെന്നും ഓരോരുത്തരായി ശത്രുക്കളായി വന്നതോടെ അത് പോയെന്നും നന്ദു വെളിപ്പെടുത്തുന്നു. എന്നാൽ എന്തിനാണ് ശത്രുത കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും വ്യക്തിപരമായ കാര്യങ്ങളിലേക്ക് നമ്മള്‍ ഇറങ്ങി ചെല്ലാറില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

അതേസമയം ദിലീപിന്റെ അന്നത്തെ വളർച്ചയിൽ ഒരുപാട് പേർക്ക് അസൂയ ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ നശിപ്പിച്ചതാണെന്ന് എല്ലാവരും പറയുന്നതെന്നും നടൻ പറഞ്ഞു. എന്നാൽ ആ സംഭവങ്ങളെ പറ്റിയോ അദ്ദേഹത്തിന്റെ വിഷമങ്ങളോ തന്നോട് പറഞ്ഞിട്ടുമില്ല അങ്ങോട്ട് ചോദിച്ചിട്ടുമില്ല.

ദിലീപ് നല്ല കഴിവുള്ള വ്യക്തിയാണ്, അടുത്ത വീട്ടിലെ പയ്യനെ പോലെയാണ് ദിലീപിനെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ദിലീപത് ചെയ്താല്‍ ഏല്‍ക്കുമെന്നും അദ്ദേഹം തിരിച്ച് വരുമെന്നും നന്ദു വാചാലനായി.

മാത്രമല്ല അദ്ദേഹത്തെ പറ്റി പല കഥകളും മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുകയാണെന്നും അല്ലാതെ സിനിമയിലെ താരങ്ങളില്‍ അദ്ദേഹത്തിന് ആരും ശത്രുക്കളായി ഇല്ലെന്നും അമ്മ സംഘടനയിലും പ്രശ്‌നങ്ങൾ ഇല്ലെന്നും താരം പറഞ്ഞു.

Vismaya Venkitesh :