സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നാദിര്‍ഷ ഉണ്ടായിരുന്നു.
കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്നാണ് ദിലീപ് പറഞ്ഞത്. നാദിർഷയുടെ മക്കളും ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിത ഒരു അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.