മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. വിവാഹിതരാകും മുന്നേ നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ താരങ്ങളാണ് ഇവര്‍. നടി മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ച് മകള്‍ മീനാക്ഷി പിറന്നശേഷവും ദിലീപിനെയും കാവ്യയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ സജീവമായിരുന്നു. അടുത്ത സുഹൃത്തുക്കളെ പോലെ ദിലീപിനും മഞ്ജുവിനുമൊപ്പം കാവ്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായിരുന്നില്ല.
ഒടുവില്‍ കാവ്യ മാധവന്‍ നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്തതോടെയാണ് ഇതിന് താത്കാലിക ഇടവേള വന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാവ്യ വിവാഹ മോചിത ആയതോടെ ദിലീപ്കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളില്‍ നിറഞ്ഞു. അധികം വൈകാതെ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു. പിന്നീടാണ് ഗോസിപ്പുകള്‍ സത്യമായിരുന്നു എന്നപോലെ ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്.
താന്‍ കാരണം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ട നടിയാണ് കാവ്യ. അതുകൊണ്ടാണ് കാവ്യയെ തന്നെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ ശേഷം സിനിമയില്‍ നിന്നുമെല്ലാം അപ്പാടെ മാറി നില്‍ക്കുകയാണ് കാവ്യ. ഇടയ്ക്ക് ദിലീപിനൊപ്പം പൊതു വേദികളില്‍ മാത്രമാണ് കാവ്യയെ പ്രേക്ഷകര്‍ കാണുന്നത്.
ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം കാവ്യയെ കുറിച്ച് ഏറ്റവും അധികം കേട്ട വാര്‍ത്തയാണ്, ഇനി കാവ്യ മാധവനെ ആരും സ്‌ക്രീനില്‍ കാണില്ല എന്ന്. അഭിനയത്തിലും പരിപാടികളിലും സ്‌റ്റേജ് ഷോകളിലും എല്ലാം കാവ്യ ഒഴിവാക്കും. ദിലീപ് അങ്ങിനെയാണ് തന്റെ മുന്‍ഭാര്യയെ ട്രീറ്റ് ചെയ്തത് എന്നൊക്കെയായിരുന്നു. തുടക്കത്തിലൊക്കെ വാര്‍ത്ത ശരിവയ്ക്കും വിധം തന്നെയായിരുന്നു കാവ്യയും.
വിവാഹം കഴിഞ്ഞ ഉടനെ ഉണ്ടായ കേസും ബഹളവും കാരണം കാവ്യ മനപൂര്‍വ്വം എല്ലാത്തില്‍ നിന്നും വിട്ടു നിന്നു. സോഷ്യല്‍ മീഡിയയുടെ പരിസരത്ത് പോലും വരാതെയായി. എന്നിരുന്നാലും കാവ്യയെ സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം സജീവവും ആയിരുന്നു. അതേ സമയം അടുത്തിടെയായി വളരെ അധികം സജീവമായ കാവ്യയെയാണ് കാണാന്‍ കഴിയുന്നത്. വിശേഷങ്ങള്‍ പങ്കുവച്ച് നടി സോഷ്യല്‍ മീഡിയയിലും എത്തുന്നു.
ഡാന്‍സിലേക്ക് തിരിച്ചുവന്നതിനെ കുറിച്ച് കാവ്യ നേരത്തെ വീഡിയോ തന്നെ പങ്കുവച്ചിരുന്നു. അതിന് ശേഷം പങ്കെടുക്കുന്ന ചടങ്ങുകളുടെയും പരിപാടികളുടെയും ഫോട്ടോസ് എല്ലാം സോഷ്യല്‍ മീഡിയയില്‍ വരാന്‍ തുടങ്ങി. ഒരു സ്‌കൂള്‍ വാര്‍ഷികത്തിന് ദിലീപിനൊപ്പം പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കാവ്യ വീണ്ടും സജീവമാവുകയാണോ, ഇനി സിനിമയിലും അഭിനയിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ചിത്രത്തിന് താഴെ കമന്റുകളും വരുന്നു.
ചെറുപ്പുളശ്ശേരിയിലുള്ള ശബരി സെന്‍ട്രല്‍ സ്‌കൂളിലെ നാല്‍പത്തിയഞ്ചാം ആനുവല്‍ ഡേ സെലിബ്രേഷന് ആണ് കാവ്യയും ദിലീപും പങ്കെടുത്തത്. പരിപാടിയിലെ ചിത്രങ്ങള്‍ താഹിര്‍ പട്ടാമ്പി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. എന്തായാലും ചിത്രങ്ങള്‍ വൈറലാവുകയാണ്. പഴയ അതേ സൗന്ദര്യവും പ്രൗഢിയും കാവ്യയില്‍ ഇപ്പോഴും ഉണ്ട് എന്ന് ആരാധകര്‍ പറയുന്നു. കാല്‍ നൂറ്റാണ്ടോളം മലയാള സിനിമയില്‍ സജീവമായി നിന്ന കാവ്യ മാധവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിലാണ്.
ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. വിവാഹത്തിന് ശേഷം കാവ്യ സിനിമയോടും അഭിനയത്തോടും പൂര്‍ണമായും വിട പറയുകയായിരുന്നു. അഭിനയത്തിലേക്ക് കാവ്യ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം, അടുത്തിടെയും ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയില്‍ എത്തിയിരുന്നു. ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷല്‍നില്‍ പങ്കെടുക്കാനാണ് ഭാര്യ കാവ്യ മാധവനൊപ്പം ദിലീപ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അടക്കം പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹ റിസപ്ഷന്‍. കോഴിക്കോടുള്ള ആഢംബര ഹോട്ടലില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍.
നടന്‍ മോഹന്‍ലാലും ആഘോഷത്തില്‍ തിളങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധവന്റെ മകന്‍ ഗൗതമിന്റെ വിവാഹം. സിനിമരാഷ്ട്രീയ മേഖലയില്‍ ഉള്ള നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുത്തു. മാമുക്കോയ, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, യൂസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ലിസി പ്രിയദര്‍ശന്‍, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജഗദീഷ്, വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
പതിവുപോലെ ദിലീപിനേയും കാവ്യ മാധവനേയും കണ്ടതും ആരാധകര്‍ കുശലം ചോദിക്കാനും ഫോട്ടോകള്‍ പകര്‍ത്താനും ഓടിയെത്തി. കരിനീലയും കറുപ്പും കലര്‍ന്ന കുര്‍ത്തയായിരുന്നു ദിലീപിന്റെ വേഷം. സില്‍വര്‍ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് കാവ്യ എത്തിയത്. ബാന്ദ്ര ലുക്കിലാണ് ദിലീപ് എത്തിയത്.