സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയാണ് ശുഭരാത്രി – ദിലീപ്

വിജയത്തിളക്കത്തോടെ ശുഭരാത്രി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് . നന്മയുടെ വിജയമെന്നാണ് ചിത്രത്തെ സിനിമ പ്രവർത്തകർ പോലും വിശേഷിപ്പിക്കുന്നത്. റേഡിയോ സുനോയ്ക്ക് ഒപ്പമാണ് ചിത്രത്തിന്റെ വിജയം ദിലീപ് ആഘോഷിച്ചത്. ഒരുപാട് കാര്യങ്ങൾ ചിത്രത്തെ കുറിച്ച് ദിലീപിന് പങ്കു വയ്ക്കാൻ ഉണ്ടായിരുന്നു.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രണ്ടു വര്ഷം മുൻപ് തന്നെ ചിത്രമാകാൻ ആലോചിച്ച സിനിമയാണ് ശുഭരാത്രി. അന്ന് മുതൽ മുഹമ്മദായി സിദ്ദിഖിനെ തീരുമാനിച്ചിരുന്നെങ്കിലും കൃഷ്ണനായി ആര് എന്ന ചോദ്യം ബാക്കിയായി. പലപ്പോളും പലരെയും വച്ച് സംസാരിച്ചെങ്കിലും ഒരു തീരുമാനമായില്ല. തന്റെ ബാല്യകാല സുഹൃത്ത് കൂടിയായ വ്യാസൻ കെ പിയോട് അവസാനം ദിലീപ് ചോദിച്ചു , ഉപേക്ഷിച്ചോ ആ സിനിമ?

അനഗ്നെ താൻ ആ കഥാപാത്രം ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു എന്ന് ദിലീപ് പറയുന്നു. തനിക്കു വേണ്ടി കഥാപാത്രത്തിന്റെ പ്രാധാന്യം കൂറ്റൻ പറഞ്ഞില്ലെന്നും അതിൽ അഭിനയിച്ച സായ് കുമാർ, ശാന്തി കൃഷ്ണ , ആശ ശരത് , കെ പി എ സി ലളിത തുടങ്ങിയവരെല്ലാം പ്രാധാന്യം പോലും നോക്കാതെയാണ് അഭിനയിച്ചതെന്നും ദിലീപ് പറയുന്നു. അതുകൊണ്ടു തന്നെ ഇതൊരു കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വിജയമാണ് എന്നും അദ്ദേഹം പറയുന്നു.

dileep about shubharathri movie success

Sruthi S :