ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ്

സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിരുന്നു.

ഇപ്പോഴിതാ മീനാക്ഷിയെക്കുറിച്ച് ദിലീപ് സംസാരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ മകൾ മീനാക്ഷിയിൽ നിന്ന് കിട്ടിയ അകമഴിഞ്ഞ പിന്തുണയെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. മകളെക്കുറിച്ചു ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞ്, വളരെ വികാരാധീനനായാണ് ദിലീപ് മറുപടി പറയുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. മീനാക്ഷി എപ്പോഴും “അച്ഛാ, ഈ സിനിമ ഭയങ്കര ഹിറ്റ് ആവും. എന്റെ മനസ്സ് പറയുന്നുണ്ട്” എന്ന് പറയും.

ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്,” ദിലീപ് വളരെ വാത്സല്യപൂർവ്വം ഓർത്തെടുത്തു. “അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്. അത് കൊണ്ട് അവളൊക്കെ… വേണ്ട അതിനെ പറ്റി അധികം പറയണ്ട എന്നാണ് നടൻ കണ്ണ് നിറഞ്ഞ് പറഞ്ഞത്. മീനാക്ഷി വളരെ ബോൾഡ് ആയൊരു പെണ്കുട്ടിയാണോ എന്ന ചോദ്യത്തിന്, അങ്ങനെയല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

“അവൾ ഒരു പാവം മോൾ ആണ്. അവൾ വളരെ സൈലന്റ് ആയൊരു കുട്ടിയാണ്. അവൾ ആരുടേയും മുന്നിൽ അവളുടെ ഇമോഷൻസ് അങ്ങനെ പ്രകടിപ്പിക്കാറില്ല. ഇങ്ങനെ കൂൾ ആയിട്ട്, എല്ലാം കണ്ടും കെട്ടും നിൽക്കും. എന്റെയടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് പ്രകടിപ്പിക്കാറുള്ളത് എന്നുമാണ് ദിലീപ് വൈറലാകുന്ന വീഡിയോയിൽ പറയുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്രയും നല്ലൊരു മകളെ കിട്ടിയ ദിലീപ് ഭാ​ഗ്യവാനാണെന്നാണ് പലരും കമന്റായി കുറിച്ചിരുന്നത്. ദിലീപിന്റെ ഏറ്റവും വലിയ കരുത്താണ് മകൾ, അവർ തമ്മിലുള്ള ബോണ്ടിം​ഗ് കണ്ടാൽ തന്നെ അറിയാം.

എന്നാലും അമ്മ തന്റെ കരിയർ പോലും വേണ്ടെന്ന് വെച്ചാണ് അച്ഛനും മകൾക്കും വേണ്ടി തന്റെ പതിനഞ്ചു വർഷത്തോളം മാറ്റിവെച്ചത്. അച്ഛനോട് സ്നേഹം കാണിക്കുന്ന മകൾ അമ്മയോട് കൂടി സ്നേഹം കാണിക്കണമെന്നും ചിലർ ഉപദേശിക്കുന്നുണ്ട്. മാത്രമല്ല, അമ്മ അന്ന് തന്റെ കരിയർ മാറ്റി വെച്ചത് കൊണ്ടാണ് അച്ഛന് ഇന്നത്തെപ്പോലെ ഇത്രയും വലിയ താരമാകാൻ സാധിച്ചതെന്നും ചിലർ പറയുന്നു. ഇപ്പോഴും മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോയില്ലെന്ന ചോദ്യം പലർക്കുമുണ്ട്. വിവാഹമോചനത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ ഇതേക്കുറിച്ച് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.

മകൾ അച്ഛനൊപ്പമാണ് സന്തോഷവതിയും സുരക്ഷിതയുമാണെന്ന് അറിയാമെന്നാണ് മഞ്ജു വ്യക്തമാക്കിയത്. മീനാക്ഷി മഞ്ജുവിനൊപ്പം പോകാതിരുന്നതിനെക്കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ലെന്നാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്. ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.

വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജസുരേന്ദ്രൻ ചോദിച്ചിരുന്നു.

2000 മാർച്ചിലാണ് ദിലീപിനും മഞ്ജു വാര്യർക്കും മീനാക്ഷി ജനിച്ചത്. മലയാള സിനിമയിൽ മിന്നിനിൽക്കുന്ന താരമായിരുന്നു മഞ്ജു. ആ സമയത്തായിരുന്നു ദിലീപുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും, വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു.

മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വെെറലാകാറുണ്ട്. മീനാക്ഷി സിനിമാ രംഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.

എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.

അതേസമയം, ഒരിക്കൽ പോലും മഞ്ജു വാര്യർ ഒരു അഭിമുഖത്തിലും മകളെ കുറിച്ച് പോലും പറഞ്ഞിട്ടില്ല. എന്നാൽ രഹസ്യമായി മഞ്ജുവും മീനാക്ഷിയും കണ്ട് മുട്ടിയെന്നാണ് ഫിലിം ജേർണലിസ്റ്റായ പല്ലിശ്ശേരി പറഞ്ഞത്. ചെന്നൈയിൽ വെച്ച് മഞ്ജുവും മകൾ മീനാക്ഷിയും കണ്ടുമുട്ടിയെന്നാണ് പല്ലിശ്ശേരി മുമ്പ് പറഞ്ഞിരുന്നത്. ചെന്നൈയിൽ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി.

അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാൽ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താൽ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സർെ്രെപസായി അമ്മയെ കണ്ടാൽ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാൽ എന്ത് ചെയ്യാൻ വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം മകൾ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റർ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോൾ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാൻ ഇപ്പോൾ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാൻ പോയാൽ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്.

അങ്ങനെ മീഡിയേറ്റർ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോൾ ചെന്നൈയിലുണ്ടെന്നും മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോൾ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു. അവൾക്ക് എപ്പോൾ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി പറഞ്ഞിരുന്നത്.

അടുത്തിടെ, കാവ്യ, ദിലീപ്, മഞ്ജു വാര്യർ എന്നിവരെ വെച്ച് സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് ശ്രമിക്കുന്നുണ്ടെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. ഒരുവിധം മഞ്ഞുരുകൽ എന്തായാലും നടന്നിരിക്കുന്നു. എന്തുകൊണ്ട് മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് ഒരു സിനിമ നിർമ്മിച്ച് കൂട എന്ന ചർച്ച നടന്ന് കൊണ്ടിരിക്കുന്നുണ്ട്. ഞാനുമായി ബന്ധപ്പെട്ട ചിലരൊക്കെ ഇങ്ങനെ സംസാരിച്ചു. അത് നടക്കാൻ സാധ്യത കുറവാണ്, ഒരുപക്ഷെ ദിലീപും കാവ്യയും സമ്മതിക്കും, മഞ്ജു സമ്മതിക്കുമോ എന്ന കാര്യത്തിൽ മഞ്ജു തീരുമാനമെടുക്കേണ്ടതെന്ന് ഞാൻ പറഞ്ഞു.

അപ്പോൾ അവർ പറഞ്ഞത് അതൊക്കെ സമ്മതിപ്പിക്കാം, അവരുടെ മുന്ന് പേരുടെയും കോമൺ സുഹൃത്തുക്കൾ നമ്മൾക്കുണ്ട്. മാത്രമല്ല അവർ തമ്മിൽ തുടക്കത്തിലുണ്ടായിരുന്ന വെെരാഗ്യം ഇപ്പോഴില്ല. മഞ്ഞുരുകി തുടങ്ങി. ഡോക്ടർ മീനാക്ഷിയുടെ കല്യാണം നടക്കാനായി. അത് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും അവർ യോജിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്. അങ്ങനെ അവർ മൂന്ന് പേരെയും വെച്ച് ഒരു സിനിമ പ്ലാൻ ചെയ്ത് കഴിഞ്ഞു. അത് നടക്കാൻ സാധ്യത കുറവാണന്നും പല്ലിശേരി പറഞ്ഞു.

Vijayasree Vijayasree :