ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഒരു മാസ്സ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാന്ദ്ര എന്ന പേരില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നവംബര്‍ പത്തിന് റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ബാന്ദ്ര എന്നാണ് സംവിധായകന് അരുണ്‍ ഗോപി അടുത്തിടെ പറഞ്ഞത്.
സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. നിരവധി അഭിമുഖങ്ങളും താരം നല്‍കുന്നുണ്ട്. അഭിമുഖങ്ങളില്‍ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ ദിലീപിന്റെ കുടുംബവിശേഷങ്ങളും ഇടംപിടിക്കുന്നുണ്ട്. ഭാര്യ കാവ്യ മാധവനെയും മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഇല്ലാതെ ഒരു അഭിമുഖവും അവസാനിക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി നല്കിയ ഒരു അഭിമുഖത്തില്‍ മക്കളെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മീനാക്ഷി എംബിബിഎസ് കഴിയാറായി, ഇനിയൊരു ഹോസ്പിറ്റല്‍ കേരളത്തില്‍ മകള്‍ക്കായി ഇട്ടുകൊടുക്കാന്‍ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഏയ് ഞാന്‍ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉണ്ട് എന്നായിരുന്നു നടന്റെ മറുപടി. അതേസമയം ഇളയമകള്‍ മഹാലക്ഷ്മി എന്ന പേര് ഭാഗ്യലക്ഷ്മി എന്ന് തെറ്റി പറഞ്ഞുകൊണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ അടുത്ത ചോദ്യം.
ചോദ്യം കേട്ടപാടേ രസകരമായ മറുപടിയാണ് ദിലീപ് നല്‍കിയത്. ഭാഗ്യലക്ഷ്മി അല്ല മഹാലക്ഷ്മി, ഞാന്‍ കരുതി ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന്, എന്നെ കുഴപ്പിയ്ക്കാന്‍ പോകുകയാണോ എന്ന് കരുതി. പെട്ടെന്ന് ആ പേര് കേട്ടപ്പോള്‍ ഇതായിപ്പോയി! എന്നും ദിലീപ് പ്രതികരിച്ചു. മഹാലക്ഷ്മിയും, മീനാക്ഷിയും ആണ് എന്റെ മക്കളെന്ന് ദിലീപ് ഓര്‍മിപ്പിച്ചു. സിനിമ കണ്ടിട്ട് അച്ഛന് എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്ന് മഹാലക്ഷ്മി ചോദിക്കാറുണ്ടെന്ന് നടന് പറഞ്ഞു.
ഇപ്പോഴാണ് മഹാലക്ഷ്മി എന്റെ സിനിമകള്‍ കാണുന്നത്. അച്ഛന് നടന് ആണ് അമ്മ നടിയാണ് എന്നൊക്കെ ഇപ്പോഴാണ് അവള് മനസിലാക്കുന്നത്. മായാമോഹിനി ഒക്കെ കണ്ടിട്ട് കമന്റ് പറയുന്നുണ്ടായിരുന്നു. അച്ഛന് ഇതെന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യം, ദിലീപ് പറഞ്ഞു. മറ്റൊരു അഭിമുഖത്തിലും ദിലീപ് മക്കളെ കുറിച്ച് വാചാനലാവുകയുണ്ടായി. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാല്‍ മനസിലാകുന്ന കുട്ടികളുമാണ്. അവരെ ഒരു കാര്യത്തിലും പ്രഷര്‍ ചെയ്യാന്‍ സാധിക്കില്ല. അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ നമ്മള് പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്സില്ല. അവര്‍ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ടെന്നാണ് ദിലീപ് പറഞ്ഞത്.
ഇളയമകള്‍ മഹാലക്ഷ്മി ഒരു കാന്താരിയാണെന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകള്‍ കണ്ട് അവള് ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവള് എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാന്‍ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോള്‍ പറയുമെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. രണ്ടു മക്കളും നല്ല കൂട്ടാണെന്നും ദിലീപ് പറഞ്ഞിരുന്നു.
തിരിച്ചുവരവിനുള്ള തന്റെ ഊര്‍ജ്ജം പ്രേഷകരാണെന്നും ദിലീപ് അഭിമുഖത്തില്‍ പറയുകയുണ്ടായി. ‘പ്രേക്ഷകര്‍ എന്റെ കൂടെയുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ ഊര്‍ജ്ജം. രാമലീല എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ചെയ്തത്. അത് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയത് പ്രേക്ഷകരാണ്. ആരും രാമലീല കാണരുത് എന്ന് ചാനലുകളില്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ പ്രേക്ഷകരാണ് വിജയിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് അറിയാം ഞാന്‍ ആരാണെന്നും എന്താണെന്നും. അവരുണ്ടാക്കിയതാണ് എന്നെ’, എന്നും ദിലീപ് പറഞ്ഞു.
മിമിക്രിക്കാലം മുതല്‍ ജനങ്ങള്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണു ഞാന്‍. അവരാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്. നല്ല സിനിമകളെ വിജയിപ്പിക്കേണ്ടതുണ്ട്. ഒരു കൂട്ടത്തില്‍ നില്ക്കുമ്പോള് അവരില്‍ ഒരാളായാണ് എന്നെ എല്ലാവരും കാണുന്നത്. ഞാന്‍ മുഖം കറുത്തു സംസാരിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ ജങ്ങളോടാണു കമ്മിറ്റ്മെന്റ് ഉള്ളത്. എന്നുകരുതി ഞാന്‍ ദേഷ്യപ്പെടാതിരിക്കാറില്ല. നമ്മുടെ മേക്കപ്പ് വൈകിയതുകൊണ്ടോ മറ്റോ സെറ്റില്‍ ചിലപ്പോളൊക്കെ ബാക്കിയുള്ളവര്‍ കാത്തുനില്‍ക്കേണ്ടി വരുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടാറുണ്ട്. ഈ സിനിമയുടെ സംവിധായകന് അരുണിനോടും ഞാന്‍ ബഹളം വച്ചിട്ടുണ്ട് എന്നും ദിലീപ് പറഞ്ഞിരുന്നു.