ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താല്പര്യമാണ്. ദിലീപിന്റെ രണ്ട് മക്കളും സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിമാർ തന്നെയാണ്. ഇപ്പോഴിതാ മക്കളെ കുറിച്ച് ഒരു യൂട്യൂബ് ചാനൽ സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെ ദീലിപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
മഹാലക്ഷ്മി എല്ലാ സിനിമകളും ഇപ്പോൾ കാണാറുണ്ടെന്നാണ് ദിലീപ് പറയുന്നത്. ‘മഹാലക്ഷ്മി ഇപ്പോൾ എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയും. ഞാൻ എപ്പോഴും പിള്ളേരുടെ ഭാഗത്താണ് നിൽക്കാറുള്ളത്. അതിന്റെ ചില പ്രശ്നങ്ങളുണ്ട്. കാരണം നമുക്ക് അവരുടെ സന്തോഷമാണല്ലോ വലുത്.’
‘അതുകൊണ്ട് തന്നെ അടിക്കാനോ വഴക്ക് പറയാനോ പോകാറില്ല. വിളിക്കുമ്പോൾ ശബ്ദ വ്യത്യാസം വന്നാൽ തന്നെ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ് താൻ ചെയ്തിരിക്കുന്നതെന്ന് മഹാലക്ഷ്മിക്ക് മനസിലാകും. എനിക്കൊക്കെ ചെറുപ്പത്തിൽ നല്ല അടി കിട്ടിയിട്ടുണ്ടെന്നും’, ദിലീപ് മക്കളെ കുറിച്ച് സംസാരിച്ച് പറഞ്ഞു.
അടുത്തിടെ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ബന്ധുവിന്റെ വിവാഹചടങ്ങിൽ തിളങ്ങിയതും കുഞ്ഞ് മഹാലക്ഷ്മിയായിരുന്നു. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെല്ലാം മഹാലക്ഷ്മിയെ ഓമനിക്കുന്ന വീഡിയോയും വൈറലായിരുന്നു.
മീനാക്ഷി സിനിമയിലേയ്‌ക്കെത്തുമോയെന്ന് അടുത്തിടെ താരത്തിന്റെ സുഹൃത്തും നടിയുമായ നമിതയോട് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് നമിത നൽകിയത്. മീനാക്ഷിയ്ക്ക് ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോള്‍ പുച്ഛമാണ് എന്നാണ് നമിത മറുപടി നല്‍കിയത്. ‘സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഞാന്‍ അവള്‍ക്കു അയച്ചു കൊടുക്കാറുണ്ട്. പലതും അവള്‍ ശ്രദ്ധിക്കാറു പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ് മീനാക്ഷിയെന്നും’, നമിത പറഞ്ഞിരുന്നു.