സിനിമാ വിശേഷങ്ങളെക്കാളും താരങ്ങളുടെ കുടുംബവിശേഷം അറിയാനാണ് എല്ലാവര്ക്കും കൗതുകം. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വളരെ പെട്ടെന്ന് വൈറലാവുന്നതും അങ്ങനെയാണ്. സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ കുടുംബജീവിതത്തെ ആസ്പദമാക്കി ഒരു റിയാലിറ്റി ഷോ പുതിയതായി ആരംഭിച്ചിട്ടുണ്ട്.
സെലിബ്രിറ്റികളായ താര ദമ്പതികള്‍ തങ്ങളുടെ സംഭവ ബഹുലമായ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം സംസാരിക്കുന്നതും തുറന്ന് പറയുന്നതും ആണ് ഷോ. ഷോയുടെ ലോഞ്ചിങ് എപ്പിസോഡില്‍ മുഖ്യാതിഥിയായി എത്തിയത് ജനപ്രിയ നായകന് ദിലീപ് ആണ്. ചെറുതായി തന്റെ പ്രണയ കാലവും ദിലീപ് ഷോയില്‍ സ്മരിച്ചു. പരിപാടിയിൽ സാജു നവോദയ തന്റെ പ്രണയ കഥ പറഞ്ഞപ്പോൾ ദിലീപ് തനിയ്ക്കും അത്തരമൊരു ചരിത്രമുണ്ടെന്ന് ഓർമ്മിക്കുകയാണ്
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക