എന്നോടാണോ കളി; എല്ലാവരെയും പൂട്ടാനുറച്ച് ദിലീപ്..അങ്കം തുടങ്ങുന്നു; നേർക്കുനേർ; ദിലീപിന്റെ പരാതിയിൽ താരങ്ങൾക്ക് നോട്ടീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പരാതിയില്‍ താരങ്ങൾക്ക് കോടതിയു‌‌ടെ നോട്ടീസ്.പാര്‍വ്വതി തിരുവോത്ത്,റിമ കല്ലിങ്കല്‍,രേവതി,രമ്യാ നമ്പീശന്‍,സംവിധായകന്‍ ആഷിഖ് അബു എന്നിവർക്കാണ് കോടതിയു‌‌ടെ നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി.

അതെ സമയം തന്നെ കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയും ദിലീപ് കോടതിയെ സമീപിച്ചിരുന്നു . അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. നടന്റെ പരാതിയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു. കൂടെ നില്‍ക്കേണ്ടവര്‍ തന്നെ ചതിച്ചെന്നും ഇത് ലജ്ജാവഹമാണെന്നും ചൂണ്ടിക്കാട്ടി ഡബ്ലിയുസിസി അംഗങ്ങള്‍ രംഗത്തെത്തി. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നടന്‍ സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ എന്തുകാണ്ടാണ് ഭാമ ഇങ്ങനെ ചെയ്തതെന്നായിരുന്നു രേവതി ചോദിച്ചത്. സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ദു:ഖകരമാണെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
സാക്ഷികളുടെ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്ങല്‍ പറഞ്ഞതിങ്ങനെയായിരുന്നു… കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര്‍ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിതെന്നായിരുന്നുറിമ കുറിച്ചത്.

വേദനാജനകമായ സാഹചര്യത്തെ അതിജീവിച്ചത് നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് ചതിക്കാന്‍ പറ്റുന്നത് എന്ന് രമ്യാ നമ്പീശനും ചോദിച്ചു.സംഭവിച്ച ക്രൂരതക്ക്അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബുവും വിമര്‍ശിച്ചിരുന്നു

Noora T Noora T :