അയാൾ വാതിൽ തള്ളി തുറന്നു; നെറ്റിയിൽ വന്നടിച്ചു.. ചോരയൊഴുകി, അന്ന് സംഭവിച്ചത് ഒരിക്കലും മായാത്ത മുറിവ്!

17ാം വയസിൽ മലയാള സിനിമയിലേക്ക് എത്തിയ മഞ്ജു 42 ലേക്ക് കടക്കുമ്പോൾ മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത ലേഡി സൂപ്പർ താരമായി മാറുകയാണ്.മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും ഇഷ്ട താരം കൂടിയാണ് മഞ്ജു വാര്യർ. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ട് തന്നെയായിരുന്നു. ഇപ്പോൾ ചർച്ച ആകുന്നത് മഞ്ജുവിന്റെ ചില വെളിപ്പെടുത്തലുകൾ ആണ്. കുട്ടികാലത്ത് തന്റെ നെറ്റിയിൽ ഉണ്ടായ ഒരു മുറിവിനെ കുറിച്ചാണ് മഞ്ജു ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എത്ര മേക്കപ്പിട്ടാലും തെളിഞ്ഞ് കാണുന്ന ആ മുറിവ് തന്റെ നെറ്റിയിൽ എങ്ങനെ ഉണ്ടായി എന്നാണ് മഞ്ജു പറയുന്നത്.

മഞ്ജുവിന്റെ വാക്കുകളിലേക്ക്

അച്ഛന്റെ ജോലിയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ആയിരുന്നു മഞ്ജുവിന്റെ കുട്ടിക്കാലം. അന്ന് നടന്ന ഒരു സംഭവമാണ് തന്റെ നെറ്റിയിലെ ഈ അടയാളത്തിനു പിന്നില്‍. ‘എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസമുറികള്‍ ഫുള്‍ ക്ലോസ്ഡ് ആണ്. എന്റെ ക്ലാസിനു മാത്രം രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്‌ബോള്‍ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേര്‍ത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡില്‍ നിന്നും വാതില്‍ ആരോ തളളിത്തുറന്നു. വാതില്‍ വന്നിടിച്ചത് എന്റെ നെറ്റിയില്‍. എന്റെ വെളള ഷര്‍ട്ടിലേക്ക് അതാ ചോര ഒഴുകുന്നു. ഉച്ച സമയമായത് കൊണ്ട് നന്നായി ചോര വരുന്നുണ്ട്. ടീച്ചര്‍മാരൊക്കെ ഓടി വരുന്നുണ്ട്. ആരോ അമ്മയെ വിളിച്ചു.അങ്ങനെ ആശുപത്രിയില്‍ കൊണ്ടുപോയി തുന്നിക്കെട്ടി.’ആ സംഭവത്തിന്റെ ഓര്‍മയാണ് എന്റെ മുഖത്തെ ഈ അടയാളം.

Noora T Noora T :