ബഡ്ജറ്റ്200 കോടി, 4 ഭാഷയിൽ റിലീസ്, നായിക അനുഷ്ക ഷെട്ടി, ദിലീപിന് ആ ഭാഗ്യം തുണച്ചില്ല

ജനപ്രിയ നായകനായ ദിലീപിന്റെ കരിയറിലെ വച്ച് തന്നെ നടക്കാനിരുന്ന വലിയൊരു ചിത്രമായിരുന്നു ശ്രി ബാബ സത്യസായിയുടെ ജീവചരിത്രം. ആ വാർത്തയെ സംബന്ധിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി.

“Cinema Spotting” എന്ന ചലച്ചിത്ര പ്രേമികളുടെ ഫേസ്ബുക്ക് പേജിലാണ് ദിലീപിന്റെ മുടങ്ങിപ്പോയ ചിത്രത്തെക്കുറിച്ച് വീണ്ടും ചർച്ച ചെയ്തത്. ചർച്ച ചെയ്യപ്പെട്ട കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

“ദിലീപ് ശ്രി ബാബ സത്യസായി ആയി അഭിനയികേണ്ടിയിരുന്ന ഒരു Dropped project ആയ TATA Company ഇംഗ്ലീഷിൽ അടക്കം 4 ഭാഷയിൽ നിർമിച്ചു റിലീസ് ചെയ്യേണ്ടിയിരുന്ന 200 കോടിയുടെ തെലുങ്കു ചിത്രം 2012 ൽ വാർത്ത വന്നത് മുതൽ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ബിഗ് പ്രൊജക്റ്റ്‌. സംവിധായകനായി ഇന്ത്യയിലെ പ്രമുഖ തെലുങ്ക് മുൻനിരകാരൻ കോടിരാമകൃഷ്ണയും ദിലീപിന്റെ നായികയായി Lady Superstar അനുഷ്ക ഷെട്ടിയും. സായിബാബയുടെ അമ്മയായി ജയപ്രദയും. ഇ project നടന്നിരുന്നെങ്കിൽ മലയാളത്തിൽ മമ്മൂട്ടിക്കും- (Ambedkar) മോഹൻലാലിനും- (MGR) ശേഷം ഒരു ബയോപിക്…”

“…ലോകമൊട്ടാകെ സായി ഭക്തരടക്കം കാത്തിരുന്ന ഏറ്റവും മുതൽ മുടക്കുള്ള ചിത്രം അക്കാലത്ത് 7 cr ആയിരുന്നു ഈ സിനിമക്ക് വേണ്ടി ദിലീപിന്റെ പ്രതിഫലം എന്ന് കേട്ടിരുന്നു.. ഇതേ പീക്ക് ടൈമിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരവും ദിലീപ് തന്നെയായിരുന്നു.!!! മലയാളത്തിലെ വമ്പൻ താരങ്ങളായ മമ്മുട്ടിക്കും മോഹനലാലിനും അടക്കം ഈ അടുത്ത കാലയളവിലാണ് 50 കോടിയുടെയും 100 കോടിയുടെയും പ്രൊജെക്ടുകൾ വരുന്നത് എന്നാ കാര്യം നോക്കുമ്പോൾ 2012ഇൽ തന്നെ 200 കോടിയുടെ പ്രൊജക്റ്റ്‌ എന്നത് കൊണ്ട് ദിലീപിന്റെ റേഞ്ച് വ്യക്തമാക്കി തരുന്നു….”

“…2012 ഇൽ മായാമോഹിനിയുടെ അലകൾ അടങ്ങുന്നതിന് മുൻപ് ആയിരുന്നു ഈ വേഷം ദിലീപിലേക്ക് എത്തിയത്… മായാമോഹിനി പോലെത്തെ ഒരു പടത്തിന്റെ വലിയ വിജയവും കേരളത്തിലെ അദ്ദേഹത്തിന്റെ താരമൂല്യവും ആ സിനിമ മലയാളത്തിലേക്ക് കൂടി മൊഴിമാറ്റം ചെയ്യാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചു തന്റെ ക്യാരീരിൽ ഉടനീളം ദിലീപ് ചെയ്ത Versatile റോളുകൾ പലരും കോമാളിത്തമെന്ന പറഞ്ഞു തരം താഴ്ത്തുമ്പോഴും ദിലീപിന്റെ വേഷ പകർച്ചയിൽ ഉള്ള മികവ് തന്നെയാണ് ദിലിപിനെ ഇ സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ കാരണമായത് നടന്നിരുന്നെങ്കിൽ ദിലീപ് എന്നാ നടന്റെ ലെവൽ തന്നെ ഉയർന്നേനെ… ദിലീപ് എന്നാ നടന്റെ ക്യാരീർ തന്നെ മാറിമറിഞ്ഞേനെ അദ്ദേഹത്തിന്റെ ജനപ്രീതിയും സ്റ്റാർഡവും ഇന്ത്യ ഒട്ടാകെ നിറഞ്ഞേനേ എന്ത് കൊണ്ടോ നടക്കാതെപോയി…”

Noora T Noora T :