കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കേസില്‍ വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു. മൂന്ന് മാസം കൂടി വിചാരണയ്ക്കായി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്.
ലോക്ക്ഡൗണ്‍ പശ്ചാതലത്തില്‍ കൃത്യമായി വിചാരണ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ജഡ്‌ജിയുടെ ആവശ്യം. കേസ് ചൊവാഴ്ച സുപ്രീംകോടതി പരിഗണിക്കും. കൊവിഡിനെ തുടര്‍ന്ന് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു.