സഹസംവിധായകനായി സിനിമയിൽ തുടക്കം സംവിധായകനാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രങ്ങൾ മാത്രം മതി സംവിധായകനെ പ്രേക്ഷകർക്ക് മറക്കാതിരിക്കാൻ. സി.ഐ.ഡി മൂസ ഇറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോയെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ ആ ചോദ്യത്തിന് ഉത്തരവുമായി സംവിധായകൻ
സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കിൽ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കൾ. അവർ ഒന്നിച്ചുവന്നാലേ സി.ഐ.ഡി. മൂസ രസകരമാവുകയുള്ളൂ. ദിലീപിനും രണ്ടാംഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങൾ അതെക്കുറിച്ച് സംസാരിക്കാറുണ്ട്. ജോണി ആന്റണി പറയുന്നു.
.ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി എന്നിവരെല്ലാം ന്ന വിട്ടുപോയി. എന്നിരുന്നാലും നമുക്ക് മുന്നോട്ട് പോയേ പറ്റൂ. അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) ഇന്ന് സിനിമയിലില്ല. അദ്ദേഹം മടങ്ങിവന്നെങ്കിൽ സി.ഐ.ഡി. മൂസ ചെയ്യാൻ എനിക്ക് കുറച്ചുകൂടി ഊർജം ലഭിച്ചേനേ -ജോണി ആന്റണി കൂട്ടിച്ചേർത്തു
സംവിധായകനിൽ നിന്നും അഭിനയത്തിലേക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജോണി ആന്റണി. അനൂപ് സത്യന്റെ വരനെ ആവിശ്യമുണ്ട് എന്ന സിനിമയിൽ ഡോ.ബോസ് എന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി ഒടുവിൽ അവതരിപ്പിച്ചത്
dileep