കൊച്ചിയിൽ നടിയെ തട്ടികൊണ്ടുപോയ കേസിന്റെ സാക്ഷിവിസ്താരം തുടങ്ങി. അതിന്റെ ആദ്യ പടിയായി മുഴുവൻ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച എസ്.യു.വി. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് തിരിച്ചറിഞ്ഞത്
നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി ഉൾപ്പടെ എല്ലാപ്രതികളും വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു.
കേസിലെ മുഖ്യസാക്ഷിയായ ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരനായും നടന്നു. അടച്ചിട്ട മുറിയിൽ വെച്ചായിരുന്നു വിസ്താരണ. ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ നടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച പരിശോധിച്ചില്ല.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നടി കോടതിയിലേക്കെത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു .10.55-ന് എട്ടാംപ്രതിയായ നടൻ ദിലീപും എത്തി. പൾസർ സുനി, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ എന്നിവരെ ജയിലിൽനിന്നാണ് കോടതിയിലെത്തിച്ചത്. രാവിലെ 11.15-ഒാടെ കോടതിനടപടി തുടങ്ങി. വൈകീട്ട് 4.30-നാണ് അവസാനിച്ചത്. എന്നാൽ കേസിൽ ദിലീപിനുവേണ്ടി കോടതിയിൽ ഹാജരായത് 13 അഭിഭാഷകർ. പത്തുപ്രതികൾക്കുവേണ്ടി ആകെ 31 അഭിഭാഷകർ കോടതിയിലെത്തി.
വനിതാ ജഡ്ജി ഹണി എം. വർഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ ഹാജരായി. . 136 സാക്ഷികളെ വിസ്തരിക്കും. കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമർപ്പിച്ചിട്ടുണ്ട്. 161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.
കേസ് വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അടക്കമുള്ളവർക്ക് അവസരവും നൽകിയിരുന്നു. 136 സാക്ഷികളായാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്.അതെ സമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ആണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
dileep