കാവ്യയുടെയും ദിലീപിന്റെയും രഹസ്യ സൂക്ഷിപ്പുകാരി തേച്ചു? റിമിടോമി ഇനി മഞ്ജുവിനൊപ്പം വൻ ട്വിസ്റ്റ്, ഞെട്ടലോടെ ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും റിമി സജീവമാണ്. ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും എന്ന മീശ മാധവൻ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി.

ഗായിക എന്നതിൽ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി. കൊച്ചു കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ പേരിനൊപ്പം മറ്റ് മുഖവുരകളൊന്നും കൂടാതെ തിരിച്ചറിയാന്‍ കഴിയുന്നവരില്‍ ഒരാളാണ് ഗായികയും നടിയുമായ റിമി ടോമി.

സ്‌റ്റേജില്‍ മൈക്കുമായി നിന്നു കൊണ്ട് പാട്ടു പാടുന്ന ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഓടി നടന്നുകൊണ്ടും ഡാന്‍സ് കളിച്ചുകൊണ്ടും പാട്ടുപാടി കാണികളെ ഇളക്കുന്ന റിമി ടോമി ശൈലിയാണ് ഇപ്പോള്‍ പല റിയാലിറ്റി ഷോകള്‍ പോലും അനുകരിച്ചു വരുന്നത്. അതിനപ്പുറത്തേയ്ക്ക് എന്തുവേണം…?അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി.

സിനിമകളിലെ പാട്ടിനൊപ്പം സ്‌റ്റേജ് ഷോകളും റിമി ടോമിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. അതേസമയം റിമിക്ക് ഉള്ളത് പ്രത്യേകിച്ചും കാവ്യാ മാധവൻ ദിലീപ് താര ജോഡികളുടെ മനസാക്ഷി സൂക്ഷിപ്പ് കാരി എന്നൊക്കെയുള്ള വിശേഷണങ്ങൾ ഏറെ കിട്ടിയിട്ടുണ്ട്.

കാവ്യ- റിമി ബന്ധം ഏവർക്കും അറിയാം. എന്നാൽ റിമിയും മഞ്ജുവും ആയി എത്രത്തോളം സൗഹൃദം ഉണ്ട് എന്ന് അധികമാർക്കും അറിയില്ല. ഇപ്പോഴിതാ റിമിയുടെയും കാവ്യയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്.

കഴിഞ്ഞ ദിവസമാണ് മഞ്ജുവും താനും തമ്മിലുള്ള ബന്ധം എത്രത്തോളം വ്യക്തി ജീവിതത്തിലും പാലിച്ചു പോരുന്നുണ്ട് എന്ന് റിമി കാണിക്കുന്നത്. മാത്രമല്ല മഞ്ജുവിന്റെ ഫാനാണ് താൻ എന്നായിരുന്നു സ്റ്റാറ്റസിലൂടെ റിമി പങ്കുവച്ചത്. മഞ്ജു ബോൾഡ് ആയ ബ്യൂട്ടിഫുൾ ആയ ആളാണെന്നും റിമി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ഇരുവർക്കും ഇടയിൽ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ആരാധകർക്ക് മനസിലാകുന്നത്.

സിനിമയ്ക്ക് മുൻപ് തന്നെ കാവ്യ റിമിയുടെ അടുത്ത സുഹൃത്താണ് എങ്കിലും മഞ്ജു ചേച്ചിയോട് റിമിക്ക് ഉള്ളത് ഒരു ബഹുമാനം കലർന്ന സ്നേഹമാണെന്നാണ് വ്യക്തമാകുന്നത്. അത് ഈ പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ ആകുന്നുവന്നും മഞ്ജു ഫിറ്റ്നസ് ന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ്, റിമിയും അങ്ങനെ തന്നെ അതുകൊണ്ടുതന്നെ സാമ്യതകൾ ഏറെ എന്നും മഞ്ജു ഫാൻസ്‌ വിവിധ ഗ്രൂപ്പുകളിലൂടെ പറയുന്നു.

Vismaya Venkitesh :