ഏറ്റവും തരംതാഴ്ത്തപ്പെട്ട നടി കാവ്യ സിനിമ സെറ്റിൽവെച്ച് ഞാൻ കണ്ടു കാവ്യയുടെ ആ ചോദ്യം ശത്രുതയായി ദിലീപിനെ ഞെട്ടിച്ച് പൃഥ്വിരാജ്

മലയാളികളുടെ ഇഷ്ട താരമാണ് നടി കാവ്യാമാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നുമൊക്കെ മാറിനിൽക്കുകയാണ് കാവ്യ. കുറച്ച് നാളുകൾക്ക് മുൻപാണ് കാവ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങുന്നത് .

വല്ലപ്പോഴും ചിത്രങ്ങളും പങ്കുവെക്കാറുമുണ്ട്. 2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ദിലീപിന്റെ നായികയായി അഭിനയിച്ച പിന്നെയും എന്ന സിനിമയാണ് കാവ്യയുടെ അവസാന സിനിമ. ഇതിന് ശേഷം വിവാഹിതയായ നടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. നിലവില്‍ മാമാട്ടിയെന്ന് വിളിക്കുന്ന മകള്‍ മഹാലക്ഷ്മിയെ വളര്‍ത്തുന്നതിന്റെ തിരക്കിലാണ് നടി.

അതേസമയം ഇപ്പോഴിതാ കാവ്യയെ കുറിച്ച് പഴയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് പറയുമ്പോഴാണ് കാവ്യയെ കുറിച്ച് പറഞ്ഞത്.

ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യ മാധവനെന്നും കാവ്യയെ മലയാളികള്‍ കണ്ടിരിയ്ക്കുന്നത് അയല്‍വക്കത്തെ പെണ്‍കുട്ടി, നാടന്‍ പെണ്‍കുട്ടി എന്നിങ്ങനെയുള്ള നിലയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

എന്നാൽ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരില്‍ ഒരാളാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞു.

മാത്രമല്ല മലയാള സിനിമയിൽ കാവ്യയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ചുരുക്കം ചില സിനിമകള്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും നാടൻവെക്തമാക്കി. അതിലൊരു സിനിമ താൻ അഭിനയിച്ചിട്ടുള്ള വാസ്തവം ആണെന്നാണ് എന്റെ നിഗമനം.

ആ സിനിമയിൽ കാവ്യയുടെ വേഷം, സ്‌ക്രീന്‍ ടൈം വളരെ ചെറുതായിരിക്കാമെന്നും എങ്കിലും തനിക്ക് കാവ്യ മാധവന്‍ എന്ന അഭിനേത്രിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സ് ആയിരുന്നെന്നും നടൻ വെളിപ്പെടുത്തി.

പിന്നെ, അത്രയും നല്ല ഒരു സീരിയസ് അഭിനേത്രിയായിട്ട് കാവ്യ വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് തനിക്ക് തോന്നുന്നില്ലെന്നും പൃഥ്വിരാജ് സുകുമാരന്‍ കൂട്ടിച്ചേർക്കുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

സിനിമാ ലോകത്തെ പല വിശേഷങ്ങളും പങ്കുവെച്ച് രംഗത്തെത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. സിനിമാ ലോകത്തെ നിരവധി താരങ്ങളെ കുറിച്ചുള്ള അറിയാക്കഥകള്‍ പറഞ്ഞ് പല്ലിശ്ശേരി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇടയ്ക്ക് വെച്ച് ജനപ്രിയ നായകന്‍ ദിലീപിനെതിരെയായിരുന്നു പല്ലിശ്ശേരി രംഗത്തെത്തിയിരുന്നത്. ദിലീപ്-കാവ്യ മാധവന്‍ പ്രണയത്തെ കുറിച്ചും പൃഥ്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും എല്ലാം മുമ്പ് ഒരിക്കല്‍ പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.

ദിലീപ് ഒരു നായക നടനില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്ക് ഉയര്‍ന്ന ചിത്രമാണ് മീശമാധവന്‍. ആ ചിത്രത്തില്‍ ദിലീപ് തിരക്കഥയില്‍ അധികമായി എഴുതി ചേര്‍ത്ത സീനുകള്‍ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്. കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതും ആയ സീന്‍ ദിലീപ് എഴുതി ചേര്‍ത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം.

ആ സീന്‍ വമ്പന്‍ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവര്‍ന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു. ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിന്‍ ഹനീഫയോട് താന്‍ ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാര്‍ത്ത കേള്‍ക്കാന്‍ കാരണം എന്ന് ഹനീഫ പറഞ്ഞു എന്നും പല്ലിശ്ശേരി പറയുന്നു.

എന്നാല്‍ പിന്നീട് ദിലീപ് നിരവധി കൊമേഷ്യല്‍ ചിത്രങ്ങള്‍ ചെയ്ത് മുന്നേറുമ്പോള്‍ ആണ് ദിലീപിന് ദേശിയ അവാര്‍ഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷന്‍ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു. തുടര്‍ന്ന് ദിലീപ്-കാവ്യ പ്രണയം കൊടുംമ്പിരി കൊണ്ട് നില്‍ക്കുന്ന സമയത്താണ് കാവ്യ കൊച്ചിന്‍ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു.

ഹനീഫയ്ക്ക് പിറക്കാത്ത പെങ്ങള്‍ പോലെ ആയിരുന്നു കാവ്യ മാധവന്‍. പൃഥ്വിരാജ് ചേട്ടന്‍ ആള്‍ എങ്ങനെ ആയിരുന്നു എന്നായിരുന്നു കാവ്യയുടെ ചോദ്യം എന്നും ആ ചോദ്യത്തില്‍ കാവ്യാ മാധവന് പ്രിഥ്വിരാജിനോടുള്ള ഇഷ്ടം വെളിപ്പെട്ടു എന്നും അതിലൂടെ കാവ്യ പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നുമാണ് പല്ലിശേരി പറയുന്നത്.

അതുപോലെ തന്നെ ഈ സംഭവങ്ങള്‍ക്ക് ശേഷം ആണ് ദിലീപിന്റെ വലിയ ശത്രുവായി പൃഥ്വിരാജ് മാറുന്നത് എന്നാണ് പല്ലിശേരി പറയുന്നത്. പൃഥ്വിരാജ് സിനിമകളെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ പോലും നടന്നു എന്നും പല്ലിശേരി പറയുന്നു. പിന്നീട് കുഞ്ചാക്കോ ബോബന്‍ എതിരെയും വ്യാപകമായ ആ ക്ര മ ണ ങ്ങള്‍ ഉണ്ടായി എന്നും കുഞ്ചാക്കോ ബോബന് ഒരു ചെറിയ ഇടവേളയില്‍ സിനിമയില്‍ നിന്നും അകറ്റി റിയല്‍ എസ്‌റ്റേറ്റ് അജ്ഞാത വാസത്തിലേക്ക് മാറ്റിയതിനു പിന്നില്‍ ദിലീപ് ആണെന്നാണും പല്ലിശ്ശേരി പറഞ്ഞിരുന്നു.

Vismaya Venkitesh :