ദിലീപിനെ വിളിച്ച് ബോച്ചെ ; ഇനി ഞങ്ങൾ കൂടെ നിൽക്കില്ല…എല്ലാം പരസ്യമാക്കി ആ ഫോൺകോൾ, താങ്ങാനാകാതെ ദിലീപ്!

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നടിയെ ആക്രമിച്ച കേസിനു പിന്നെ ദിലീപ് ഇന്ന് വീണ്ടും സിനിമയിലേക്കും ആൾക്കൂട്ടത്തിലേക്ക് എത്തിയെങ്കിലും ദിലീപിനോടുള്ള വെറുപ്പ് ചിലർ പ്രകടിപ്പിക്കുണ്ട്. പ്രമുഖ താരങ്ങളടക്കം താരത്തിനൊപ്പം നിൽക്കുന്നതും ചിലരെ മാത്രം ചൊടിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഒരു ഇടവേളക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. എന്നാല്‍ പഴയത് പോലെ ദ്വയാർത്ഥ പ്രയോഗങ്ങളോ അശ്ലീല വാക്കുകളൊന്നും ബോബി ചെമ്മണ്ണൂരിന്റെ പുതിയ വീഡിയോകളില്‍ കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ദിലീപിന്റെ ‘ദേ പുട്ടില്‍’ കയറി ഭക്ഷണം കഴിക്കുന്ന വീഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചിട്ടുണ്ട്.

ദേ പുട്ടിൽ നിന്നും നിരവധി തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിനിടെ ദിലീപിനെ ബോബി ചെമ്മണ്ണൂർ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും ചെയ്തു. വിഡിയോയിൽ ഈ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ദിലീപിനോടുള്ള അമർഷമാണ് ഒരു വിഭാഗം ആളുകള്‍ കമന്റ് ബോക്സില്‍ വ്യക്തമാക്കുന്നത്.

‘ഈ ദിലീപിൻ്റെ കൂടെ നടന്നാൽ ഉളള സ്നേഹം പോകും . ഇയാളെ ഒഴിവാക്കൂ .ഇല്ലെങ്കിൽ ഞ്ഞാൻ ഇനി മുതൽ ബോച്ചെ ഫാൻ അല്ലാതാകും. അത്രയും വൃത്തി കെട്ടവൻ ആണ് ഈ ദിലീപ് .

താങ്കൾ എന്തിനു സ്വന്തം ദേഹത്ത് ഈ ചളി പുരട്ടണം. താങ്കളെ ആരോ ഇതിൽ ഉൾപെടുത്താൻ ശ്രമിക്കുന്നു .അവരെ സൂക്ഷിക്കുക. എന്നാണ് ജികെ പ്രേംകുമാർ കമന്റ് ബോക്സില്‍ കുറിച്ചത്.

ഇതുപോലെ ഉള്ള നാറി ദീലിപ്പിൻ്റെ കുടെ ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ തന്ന വില വടപൂജ്യം കഷ്ടം, പെണ്ണ് കാരണം പണി കിട്ടിയ രണ്ട് മുതലുകൾ, പെണ്ണിന്റെ പ്രതികാരത്തിന്റെ ഇരകള്‍, ബോബി ചെമ്മണ്ണൂരിന്റെ എളിമ വളരെ വലുതാണ് പറയാൻ കാരണം സിനിമാനടൻ തിരിച്ച് ഇങ്ങനെ ചെയ്തു എന്ന് വരില്ല’ എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകള്‍.

എന്നാൽ ഇതേസമയം തന്നെ ദിലീപിനെ പിന്തുണച്ചുകൊണ്ടും ദേ പുട്ടിലെ ഭക്ഷണത്തെ പുകഴ്ത്തിയും നിരവധിപേരാണ് എത്തുന്നത്. ‘ദേ പുട്ടില്‍ ധാരാളം പ്രാവശ്യം പോയിട്ടുണ്ട്. എനിക്ക് അവിടുത്തെ ഭക്ഷണത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ചെമ്മീന്‍ പുട്ടി ആണ്. അത് സൂപ്പറാണ്’ എന്നാണ് ഒരു കമന്റ്. രണ്ടുപേരും ഏറെ ഇഷ്ടപ്പെട്ട വ്യക്തികളാണ്, ജനപ്രിയ നായകനും ബോച്ചെയും സാധാരണക്കാരുടെ ഹീറോകളാണ്. രണ്ട് മികച്ച മനുഷ്യ സ്നേഹികള്‍ ഒരു ഫ്രെയിമില്‍, സിനിമക്കാരെ പിടിച്ച് തുടങ്ങി ഇനി ഹണിക്ക് പണി വീഴും, ദിലീപേട്ടനും ബോച്ചെയും ഒരു പോലെ പൊളി, ദിലീപിന്റെ തിരിച്ച് വരവിന് പ്രതീക്ഷയോടെ കാത്തിരിപ്പാണ് എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകള്‍.

Vismaya Venkitesh :