ധ്യാൻ ശ്രീനിവാസന് പിറന്നാൾ ആശംസകൾ നേർന്ന് തെന്നിന്ത്യൻ താരസുന്ദരി; കൂടെ അജു വർഗ്ഗീസും!

മലയാളത്തിൻ്റെ പ്രിയ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ ഇന്ന് തൻ്റെ പിറന്നാളാഘോഷിക്കുകയാണ്. ധ്യാനിൻ്റെ മുപ്പത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ഈ പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ധ്യാൻ ശ്രീനിവാസൻ്റെ ആദ്യ സംവിധാന സംരംഭചിത്രത്തിൽ നായികയായി അഭിനയിച്ചത് നയൻതാരയായിരുന്നു. ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നയൻതാര ധ്യാനിന് പിറന്നാളാശംസ നേര്‍ന്നിരിക്കുന്നത്. നയൻതാരയുടെ ആശംസ പങ്കുവെച്ച് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗ്ഗീസും രംഗത്തെത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത്ഡേ സദാ എന്ന് കുറിച്ചുകൊണ്ടാണ് താരം നയൻതാരയുടെ ആശംസ പങ്കുവെച്ചിരിക്കുന്നത്.

ധ്യാനും അജു വര്‍ഗ്ഗീസും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരുന്നത്അജു വര്‍ഗ്ഗീസാണ്. ഇരുവരും ഒന്നിച്ച ചിത്രത്തിൽ നയൻതാരയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിവിൻപോളിയായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അജു വര്‍ഗ്ഗീസും അഭിനയിച്ചിരുന്നു. ഓണം റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം വേണ്ടത്ര പ്രേക്ഷക പ്രീതി നേടിയിരുന്നില്ല.

നടന്‍ അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

DHYAN SREENIVASAN

Noora T Noora T :