ധ്യാനും ഗായത്രി അശോകും ഒന്നിക്കുന്നു, സ്വർഗ്ഗതുല്യമായ നെയ്‌ശ്ശേരി ഗ്രാമത്തിൽ കട്ടുറുമ്പായി വന്നത് ആരായിരിക്കും, കിടിലൻ സർപ്രൈസുമായി ‘സ്വർഗത്തിലെ കട്ടുറുമ്പ്‌’

അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാ എഴുത്തിലുമൊക്കെ കഴിവ് തെളിയിച്ചിട്ടുണ്ട് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളിലൂടെ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ധ്യാനിന്റെ സിനിമകൾക്കും ആരാധകർ ഏറെയാണ്. ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്‌പാൽ ഷൺമുഖനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജോസായി ധ്യാൻ ശ്രീനിവാസൻ വേഷമിടുമ്പോൾ ആൻസിയായി ഗായത്രി അശോകാണ് എത്തുന്നത്

നെയ്‌ശ്ശേരി എന്നുപറയുന്ന ഒരു ഗ്രാമമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. സാധാരണക്കാരും കർഷകകുടുംബങ്ങളും പാർക്കുന്ന ഈ ഗ്രാമത്തിൽ ചുരുക്കം ചില പുത്തൻ പണക്കാരുമുണ്ട്.ഒരു മലയോര കർഷക ഗ്രാമമായ നെയ്‌ശ്ശേരിയിലെ ഒരു സാധാരണകുടുംബത്തിലെ അംഗമാണ് ജോസ്. ജോസിന്റെ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല. അമ്മയും ഒരനുജനും മാത്രമാണ് വീട്ടിലുള്ളത്.

ജോസിന്റെ അച്ഛന്റെ ഒരു സുഹൃത്തിന്റെ മകളാണ് ആൻസി. പണ്ടേ പരിചയക്കാരായ സുഹൃത്തുക്കളുടെ മക്കളെന്ന നിലയിൽ ജോസും ആൻസിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ആ സൗഹൃദം അവരെ വലിയ അടുപ്പക്കാരായി മാറ്റി. ആ അടുപ്പം അവരിൽ പ്രണയത്തിന്റെ നാമ്പുകൾ മുളപ്പിച്ചു.

മണ്ണിന്റെ മണവും പച്ചപ്പിന്റെ ജീവനും ഒക്കെ തുടിക്കുന്ന നാട്ടുകാരിൽ പലർക്കുമൊപ്പം ജോസും ആൻസിയും ജീവിതം തുടരുകയായിരുന്നു. ഇരുവരുടെയും സാധാരണ കുടുംബമായിരുന്നുവെങ്കിലും ആൻസിയുടെ കുടുംബം ഈയടുത്ത് പുത്തൻ പണക്കാരായി മാറിയിരുന്നു. ജോസിനും ആൻസിക്കും ഇനി വൈകാതെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമുണ്ടെങ്കിലും ആൻസിയുടെ സഹോദരന് ഈ വിവാഹബന്ധത്തിനോട് അത്രവലിയ താൽപ്പര്യമില്ല. അതിന് പ്രധാനകാരണം ആൻസിയുടെ വീട്ടുകാരുടെ അത്രയും സാമ്പത്തിക ഭദ്രത ജോസിന്റെ വീട്ടുകാർക്കില്ല. പുത്തൻ പണക്കാരായതോടെ ആൻസിയുടെ സഹോദരനും മറ്റുള്ളവരും ഈ രീതിയിലെല്ലാം ചിന്തിച്ചുതുടങ്ങി.

ജോസിന് ജീവിതത്തിൽ ഒരദ്ധ്യാപകനാകണമെന്നത് വലിയ ഒരാഗ്രഹമാണ്. വലിയ തുക പാരിതോഷികമായി സ്‌ക്കൂൾ അധികൃതർക്ക് നൽകിയാൽ അദ്ധ്യാപകജോലി എളുപ്പത്തിൽ കിട്ടുമെന്ന് ജോസിനറിയാമെങ്കിലും ലക്ഷങ്ങൾ നൽകാനുള്ള സാമ്പത്തികശേഷിയൊന്നും ജോസിനില്ല. ആ ആഗ്രഹവും പേറി നടക്കുന്ന ജോസിന് നാട്ടിൽ ചില നല്ല പ്രവർത്തനങ്ങളുണ്ട്. ഒരു ക്ലബ്ബിന്റെ പ്രധാന അമരക്കാരനായ ജോസ് പാവങ്ങളെ സഹായിക്കുന്നതിലും വീടില്ലാത്തവർക്ക് വീട് വയ്ക്കാനും നിർദ്ധനരായ കുട്ടികളെ പഠിപ്പിക്കാനുമൊക്കെ വലിയ ഉത്സാഹം കാണിക്കാറുണ്ട്.

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ഒരു കഥാപശ്ചാത്തലം ഈ രീതിയിൽ തുടരുകയാണ്. അതിനിടയിലാണ് നെയ്‌ശ്ശേരി ഗ്രാമത്തിൽ ഒരു സംഭവമുണ്ടാകുന്നത്. വളരെ വിശേഷപ്പെട്ട ഒരു സംഭവം. നെയ്‌ശ്ശേരിയിലെ ഒരു മീൻകുളം വൃത്തിയാക്കലിന്റെ ഭാഗമായി വലിയ കുഴിയെടുത്തപ്പോൾ ആ കുളത്തിൽ നിന്നും ഒരു നന്നങ്ങാടി കണ്ടെടുത്തു. അമൂല്യമായ പഴയ വസ്തുക്കളൊക്കെ മണ്ണിനടിയിൽ കുഴിച്ചിടുന്നത് നനങ്ങാടിയിലാണ്. മദ്യപനും മടിയനുമായ പ്രാഞ്ചി എന്നയാൾക്കാണ് ഈ നന്നങ്ങാടി കിട്ടിയത്. പ്രാഞ്ചി ആ നന്നങ്ങാടി ആകാംക്ഷയോടെ തുറന്നുനോക്കി. അതിനുള്ളിലെ കാഴ്ച പ്രാഞ്ചിയെ അത്ഭുതപ്പെടുത്തി. ഈ വിവരം പ്രാഞ്ചിയിലൂടെ നാട്ടുകാർ പലരും അറിഞ്ഞു. ആ വാർത്ത ജോസിന്റെ ചെവിയിലുമെത്തി. അദ്ധ്യാപകജോലി സ്വപ്നം കണ്ടുനടക്കുന്ന ജോസിന് നന്നങ്ങാടിയുടെ ഉള്ളിൽ നിന്നും കിട്ടിയ വസ്തുവുമായി ബന്ധപ്പെടേണ്ട ചില സാഹചര്യങ്ങൾ കൂടി വന്നു. അതിനിടയിലാണ് കോടികൾ വിലമതിക്കുന്ന ആ സാധനം അപഹരിക്കപ്പെട്ടത്.

അങ്കമാലിക്കടുത്തുള്ള ആനപ്പാറയിൽ ഇപ്പോൾ താമസിക്കുന്ന ബേബിച്ചൻ ആ നെയ്‌ശ്ശേരി എന്ന ഗ്രാമക്കാരനാണ്. വലിയ സമ്പന്നനായ മാറിയിരിക്കുന്ന ബേബിച്ചനിപ്പോൾ നെയ്‌ശ്ശേരിയിൽ വലിയ ഒരു മലതന്നെയുണ്ട്. ആ മല നല്ലൊരു തോട്ടമായി രൂപപ്പെടുത്തിയിരിക്കുന്നു. ഈ തോട്ടത്തിൽ ചില കാഴ്ചകളുണ്ട്.

പുറംനാട്ടിൽ നിന്നും വന്ന ഫ്രെഡി എന്നൊരു ചെറുപ്പക്കാരന് ഈ തോട്ടം കാണുവാൻ ആഗ്രഹമുണ്ടായിരുന്നു. ഫ്രെഡിയും കൂട്ടുകാരും ഈ തോട്ടത്തിലെത്തി മടങ്ങിയതിനുശേഷമാണ് നന്നങ്ങാടിയിൽ നിന്നും കിട്ടിയ അമൂല്യവസ്തു അപ്രത്യക്ഷമായത്. സസ്‌പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ കഥ മുന്നോട്ടുപോകുകയാണ്. സ്വർഗ്ഗതുല്യമായ നെയ്‌ശ്ശേരി എന്ന ഗ്രാമത്തിൽ ഒരു കട്ടുറുമ്പായി വന്നത് ആരായിരിക്കും? അതാണ് സിനിമ പറയുന്നത്. പ്രണയത്തിലും ജീവിതത്തിലും പലരുടെയും സൈ്വര്യതയിലുമൊക്കെ കട്ടുറുമ്പ് ആകാൻ വന്നയാളെ കണ്ടുപിടിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

ചിത്രത്തിൽ ജോയ്മാത്യു, ചെമ്പിൽ അശോകൻ, ശ്രീകാന്ത് മുരളി, അപ്പാനി ശരത്, ചാലിപാലാ, കൊല്ലം സുധി, ഉല്ലാസ് പന്തളം, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ. ശിവൻകുട്ടൻ, ഗൗരിനന്ദ, ജയകൃഷ്ണൻ, പാഷാണം ഷാജി, രാജേഷ് കോബ്ര, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി, അജിത്ത് കലാഭവൻ, കൃഷ്ണ, അംബികാമോഹൻ, മഹേശ്വരിയമ്മ, കൃഷ്ണ, റിയ പാലക്കാട്, കവിത, അജു, സ്‌നേഹ, ദസീമ തുടങ്ങിയവരും അഭിനയിക്കുന്നു.

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രം
നിർമ്മിക്കുന്നത്

Noora T Noora T :