ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന‍് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ലിസ്റ്റിനെ വേദിയിൽ ഇരുത്തി കൊണ്ടാണ് ധ്യാൻ സംസാരിച്ചത്.

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

മലയാള സിനിമയിലെ ഒരു പ്രമുഖൻ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിൻ പറയുന്നത്. എന്നാൽ നടന്റെ പേര് വെളിപ്പെടുത്താനോ എന്താണ് സംഭവമെന്ന് വ്യക്തമാക്കാനോ ലിസ്റ്റിൻ ഒരുക്കമായിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ഞാൻ മലയാള സിനിമയിലേക്ക് വന്നിട്ട് പത്ത്-പതിനഞ്ച് വർഷമായി. കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്.

വലിയ മാലപ്പടക്കത്തിന് ഇന്ന് തിരികൊളുത്തിയിരിക്കുകയാണ്. അത് വേണ്ടായിരുന്നു. ഞാനിത് പറയുന്നത് ആ നടൻ കാണും. ആ നടൻ ചെയ്തത് വലിയ തെറ്റാണെന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവർത്തിക്കരുത്. കാരണം അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ പല പ്രശ്‌നങ്ങൾക്കും കാരണമായി മാറുമെന്നും ഞാൻ അറിയിക്കുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

Vijayasree Vijayasree :