അശ്വന്ത് കോക്ക് മോശമാണെന്ന് പറഞ്ഞ ഭീഷ്മപര്‍വ്വവും കാതലും ഇവിടെ നിറഞ്ഞ സദസിലാണ് ഓടിയത്; ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ് സിനിമ റിവ്യൂ. സിനിമ റിവ്യൂ ചെയ്യുന്നതിലൂടെ സിനിമ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന വാദം ശക്തമായി നിലനില്‍ക്കുന്ന റിവ്യൂവേഴ്‌സ് മോശമാണ് എന്ന് പറഞ്ഞ സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ റിവ്യൂകളെ പറ്റി സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ഒരാള്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ നശിച്ചുപോവുന്ന ഒന്നല്ല സിനിമയെന്നും, ആളുകളെ രസിപ്പിക്കുന്ന സിനിമകള്‍ വിജയിക്കുമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. കൂടാതെ ട്രെന്‍ഡിനനുസരിച്ച് സിനിമ മാറികൊണ്ടിരിക്കുകയാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കില്ല. നല്ല സിനിമ ആയതുകൊണ്ട് മാത്രം തിയറ്ററിലേക്ക് ആളുകള്‍ വരണമെന്നില്ല, ജനങ്ങളുടെ തള്ളികയറ്റം ഉണ്ടാക്കാന്‍ സാധിക്കുന്ന സിനിമകള്‍ ഉണ്ടാവണം. ട്രെന്‍ഡിനനുസരിച്ച് സിനിമ മാറുകയാണ്.

മലയാള സിനിമ ഒരു റിവ്യു കൊണ്ട് ഒന്നും നശിക്കില്ല. അശ്വന്ത് കോക്ക് മോശമാണെന്ന് പറഞ്ഞ ഭീഷ്മപര്‍വ്വവും കാതലും ഇവിടെ നിറഞ്ഞ സദസിലാണ് ഓടിയത്. ആളുകള്‍ രസിക്കുന്ന നല്ല സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് എപ്പോഴും പ്രധാനം.

‘ തന്റെ പുതിയ സിനിമയായ ചീന ട്രോഫിയുടെ പ്രൊമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമ റിവ്യൂകളെ പറ്റി സംസാരിച്ചത്.

Vijayasree Vijayasree :