താരങ്ങൾ സുരക്ഷിതരാവാൻ എത്ര ത്യാഗങ്ങൾ സഹിച്ചു; മലയാള സിനിമയുടെ ഭാഗമായിരുന്നുവെന്നറിയാൻ, നീ മരിക്കേണ്ടിവന്നു.

സിനിമാ ലൊക്കേഷനുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദാസ്‌ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് ദാസ് മലയാള സിനിമയുടെ ഭാ​ഗമായിരുന്നുവെന്നറിയാൻ അദ്ദേഹം മരിക്കേണ്ടി വന്നുവെന്നും ദാസില്ലാത്ത ലൊക്കേഷനുകൾ അപൂർണമായിരിമെന്നും സംവിധായകൻ ജയരാജ് കുറിച്ചു.

ജയരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

‘പ്രിയ ദാസ്‌, മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോൾ നീ ഉണ്ടാകുമോ എന്നറിയില്ല. നീ മലയാള സിനിമയുടെ ഭാഗമായിരുന്നുവെന്നറിയാൻ, നീ മരിക്കേണ്ടിവന്നു. താരങ്ങൾ സുരക്ഷിതരാവാൻ നീ എത്ര ത്യാഗങ്ങൾ സഹിച്ചു. സംവിധായകർക്ക് ഷൂട്ടിംഗ് സുഗമമാക്കാൻ നീ എത്ര ബുദ്ധിമുട്ടുകൾ സഹിച്ചു. നീ ചെയ്തത് മുഴുവൻ സിനിമയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നുവെന്നറിയാൻ നീ മരിക്കേണ്ടി വന്നു. നിനക്ക് മലയാളസിനിമയുടെ അനുശോചനയോഗങ്ങൾ ഉണ്ടാവണമെന്നില്ല, വീരപത്രങ്ങൾ ഉണ്ടാവണമെന്നില്ല, പക്ഷെ നീ ഇല്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകൾ അപൂർണമായിരിക്കും. വിട.’

Noora T Noora T :