തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാർത്തകളിൽപ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
രജിനികാന്തിന്റെ മരുമകൻ എന്ന പേര് തമിഴകത്ത് ധനുഷിന്റെ കരിയറിൽ വലിയ സ്വാധാനമുണ്ടാക്കിയിട്ടുണ്ട്. ഒന്നുമല്ലാതിരുന്ന ധനുഷിന് പേരും പ്രശസ്തിയുമായപ്പോൾ രജിനികാന്തിന്റെ മകളെ ധനുഷ് ഉപേക്ഷിച്ചു എന്നാണ് ചില രജിനി ആരാധകർ ആരോപിക്കുന്നത്. പിന്നാലെ രജിനിയുടെ വീടുള്ള പോയസ് ഗാർഡനിൽ 100 കോടിയ്ക്ക് മുകളിൽ ചെലവിട്ട് ധനുഷ് ബംഗ്ലാവ് പണിതതും വലിയ ചർച്ചയായി മാറിയിരുന്നു.
ഐശ്വര്യയും രജിനികാന്തുമായും ധനുഷിനുള്ള ഈഗോ ക്ലാഷാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് വാദം വന്നു. ധനുഷിനോടും വീട്ടുകാരോടും രജിനിയുടെ വീട്ടിൽ അനാദരവ് കാണിച്ചെന്നും ഈ വാശിയാണ് കോടികൾ മുടക്കി അവിടെ വീട് പണിയാൻ കാരണമെന്നും ഗോസിപ്പുകൾ വന്നു. ഇപ്പോഴിതാ ആദ്യമായി തനിയ്ക്കെതിരെ വന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ധനുഷ്. പോയസ് ഗാർഡനിൽ വീട് പണിയുന്നത് ഇത്ര വലിയ വിവാദമാകുമെന്ന് അറഞ്ഞിരുന്നെങ്കിൽ വീട് പണിയില്ലായിരുന്നു.
ഞാൻ ആരുടെ ആരാധകനാണെന്ന് നിങ്ങൾക്ക് അറിയാം. രജിനി സാറുടെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ വീട് പോയസ് ഗാർഡനിലാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്. പോയസ് ഗാർഡനിൽ ഒരു വീട് പണിയുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ധനുഷ് പറയുന്നു.
ഞാൻ ആരാണെന്ന് ശിവന് അറിയാം. എന്റെ മാതാപിതാക്കൾക്കും ആരാധകർക്കും അറിയാം. തുടക്ക കാലം മുതൽ തന്നെ ബോഡി ഷെയ്മിംഗിനും അനാവശ്യ വിവാദങ്ങൾക്കും ഇരയാക്കിയിട്ടുണ്ട്. എന്തുകൊണ്ട് തനിക്ക് പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങിക്കൂടെന്നും ധനുഷ് ചോദിക്കുന്നു. ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും ധനുഷിന്റെ വാക്കുകളിലുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് സുചീ ലീക്ക്സിലൂടെ കൂടുതൽ ശ്രദ്ധ നേടിയ ഗായിക സുചിത്ര ഉന്നയിച്ചത്. സുചി ലീക്ക്സിന് പിന്നിൽ ധനുഷും സംഘവുമാണെന്നും കൈവിട്ട് പോയ ഒരു പ്രാങ്കാണിതെന്നുമാണ് സുചിത്ര ആരോപിച്ചിരുന്നത്. തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറും ധനുഷും ചേർന്നാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോകൾ പുറത്ത് വിട്ടതെന്നും സുചിത്ര പറഞ്ഞു.
ധനുഷിന്റെ കുടുംബം തകർന്നു. തന്നോട് ചെയ്ത ദ്രോഹത്തിന്റെ ഫലമാണിത്. ധനുഷും ഐശ്വര്യയും വിവാഹിതരായിരുന്നപ്പോൾ മറ്റ് ചിലരുമായി ഡേറ്റിംഗുണ്ടായി. ഇതാണ് ബന്ധം പിരിയാൻ കാരണമായതെന്നും സുചിത്ര വാദിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ധനുഷും ഐശ്വര്യയും. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലാണ് ധനുഷ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് കാതൽ കൊണ്ടേൻ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ ചിത്രത്തിന്റെ റിലീസ് ദിവസമാണ് ആദ്യമായി ഐശ്വര്യ രജിനികാന്തിനെ ആദ്യമായി കണ്ടതെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ധനുഷ് പറഞ്ഞിരുന്നു. അന്ന് മുതലുള്ള സൗഹൃദം വളർന്ന് പ്രണയമായതോടെയാണ് വിവാഹത്തിലേയ്ക്ക് ഇരുവരും കടന്നത്. എന്നാൽ ധനുഷിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഐശ്വര്യയും നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിമ്പുവിനെ ഐശ്വര്യ വിവാഹത്തിന് മുമ്പായി ഒഴിവാക്കുകയാണെന്നും വാർത്തകളുണ്ടായിരുന്നു.