രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട് രജനികാന്തും ധനുഷും

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി അയോദ്ധ്യയുടെ മണ്ണിലേക്ക് പുറപ്പെട്ട് രജനികാന്ത്. ചെന്നൈയില്‍ നിന്ന് വിമാന മാര്‍ഗമാണ് അദ്ദേഹത്തിന്റെ യാത്ര. ചടങ്ങില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചരിത്രപരമായ ദിനമാണ് നാളൈയന്നും രാമജന്മൂഭൂമിയില്‍ എത്താന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി അദ്ധ്യക്ഷതവഹിക്കുന്ന ചരിത്രപരമായ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുക. സന്യാസികള്‍ക്കും പുരോഹിതര്‍ക്കും പുറമേ കല, സാംസ്‌കാരിക, രാഷ്ട്രകീയ രംഗത്ത് നിന്ന് ഏകദേശം 8,000ത്തോളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കുക.

കായികതാരങ്ങള്‍, വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരും അയോദ്ധ്യയിലെത്തും. രാമക്ഷേത്രം ഉയരുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ കുടുംബങ്ങള്‍ക്കും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കുച്ചേര്‍ന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.

Vijayasree Vijayasree :