ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.അതും മോഹൻലാലിനൊപ്പം.മലയാള സിനിമയിലെ താരരാജാക്കന്മാർ എന്നും യുവതാരങ്ങളുടെ ഒരു വീക്നെസ് തന്നെയാണ്.ബാലതാരങ്ങളായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയവരാണ് ഇവരൊരൊക്കെയും പിനീട് നായകനായി അല്ലങ്കിൽ നായികയായി ഏതുമ്പോൾ അവർക്ക് അതെ പിന്തുണയാണ് പ്രേക്ഷകർ നൽകുന്നതും.മോഹൻലാൽ ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലെത്തുന്നത് പിനീട് ഒരുപാട് നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയിതു.മലയാള സിനിമയിലേക്കുള്ള എൻട്രി മോഹൻലാലിനൊപ്പം റീ-എൻട്രി മമ്മുട്ടി റെഫെറൻസിലൂടെ.എന്തായാലും രണ്ട് രാജാക്കന്മാരും ഇവരുടെ പ്രിയപ്പെട്ട താരങ്ങളാണ്.
ഒമർ ലുലുവിന്റെ സംവിധാനത്തിൽ നവംബർ 28 ന് പുറത്തിറങ്ങാൻ പോകുന്ന ധമാക്കയ്ക്ക് വലിയ ജന പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഗാനത്തിന് കിട്ടിയ സപ്പോർട്ട് അതിന് ഉത്തമ ഉദാഹരണമാണ്.ഇതിനോടകം തന്നെ പൊട്ടി പൊട്ടി ഗാനം അഞ്ചു ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.മാത്രമല്ല പതിനായിരത്തോളം അടുപ്പിച്ച് ലൈക്കുകളും ഗാനത്തിന് കിട്ടിക്കഴിഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.
ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം , മീശ മാധവന് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ താരമാണ് അരുൺ .സ്പീഡിൽ ദിലീപിന്റെ അനിയൻറെ വേഷം അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഒമറിന്റെ മൂന്നാമത്തെ സിനിമയായ അഡാര്‍ ലവ്വിലും അരുൺ മികച്ച വേഷം കൈ കാര്യം ചെയ്തിരുന്നു. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്, ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സൂരജ്, സാബുമോന്, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
dhamakka movie