ഓരോ പുരുഷനും രണ്ടു ഭാര്യമാര്‍ വീതം വേണമെന്ന് യൂട്യൂബര്‍ അര്‍മാന്‍ മാലിക്; ഇതാണോ മാതൃകാ കുടുംബമെന്ന് നടി ദേവോലീന ഭട്ടാചാര്യ

നിരവധി ഫോളോവേഴ്സുള്ള യൂട്യൂബറാണ് അര്‍മാന്‍ മാലിക്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. തന്‍റെ ഭാര്യമാരായ പായല്‍ മാലിക്, കൃതിയ മാലിക് എന്നിവരുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ബിഗ് ബോസ് ഒടിടിയില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് മൂന്ന് പേരും. അനില്‍ കപൂര്‍ അവതാരകനായെത്തുന്ന പരിപാടിയാണിത്. എന്നാല്‍ ഇവിടെ വെച്ച് അര്‍മാന്‍ നടത്തിയ ഒരു പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഓരോ പുരുഷനും രണ്ടു ഭാര്യമാര്‍ വീതം വേണമെന്നായിരുന്നു അര്‍മാന്റെ പരാമര്‍ശം.

അര്‍മാന്‍റെ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് അര്‍മാനെതിരെ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ദേവോലീന ഭട്ടാചാര്യ. അര്‍മാനെപ്പോലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം റിയാലിറ്റിഷോകള്‍ സമൂഹത്തിന് എന്ത് മാതൃകയാണ്, എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ദേവോലീന ചോദിക്കുന്നു.

എല്ലാ പുരുഷന്‍മാരും രണ്ട് ഭാര്യമായെ ആഗ്രഹിക്കുന്നുവെന്ന് പറയരുത്. ചില പ്രത്യേക ഉദ്ദേശമുള്ളവര്‍ക്കാണ് അങ്ങനെ തോന്നുത്. സ്ത്രീകള്‍ രണ്ടു ഭര്‍ത്താക്കന്‍മാരെ വേണമെന്ന് പറഞ്ഞാല്‍ സമൂഗം എങ്ങിനെ നോക്കി കാണും. അതും ആസ്വദിക്കുമോ? നിങ്ങള്‍ എത്രപേര്‍ അതിനെ പിന്തുണയ്ക്കും? ഇത്തരം മോശം പ്രവൃത്തികള്‍ ആഘോഷിക്കുന്നത് തെറ്റാണ്.

ഒന്നിലേറെ ജീവിത പങ്കാളികളെ കൊണ്ടു നടക്കുന്നത് വളരയധികം തെറ്റാണ്. അത് പുരുഷനായാലും സ്ത്രീയായാലും ഇങ്ങനെയുള്ളവരെ, സമൂഹത് പെതുവേദികളില്‍ കൊണ്ടു വരരുത്, ഇത്തരം മോശംപ്രവൃത്തികള്‍ ആഘോഷിക്കുന്നത് തെറ്റാണെന്നും ദേവോലീന കൂട്ടച്ചേര്‍ത്തു.

അതേസമയം, എട്ടാം ക്ലാസില്‍ രണ്ട് തവണ പരാജയപ്പെട്ടിട്ടും ജീവിത വിജയം നേടാനായതിനെ കുറിച്ച് അര്‍മാന്‍ അടുത്തിടെ പറഞ്ഞത് വാര്‍ത്തയായിരുന്നു. അമ്മയുടെ എതിര്‍പ്പുകള്‍ ധാരാളം ഉണ്ടായിരുന്നു. എന്നിട്ടും മെക്കാനിക്കിന്റെ ജീവിതമാണ് ഞാന്‍ തിരഞ്ഞെടുത്തത്. തന്നോട് വിവാഹമേ കഴിക്കേണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്.

മികച്ച വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ വിവാഹമേ കഴിക്കരുതെന്നായിരുന്നു അമ്മയുടെ നിര്‍ദേശം.

എന്നാല്‍ സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ ഒന്നും തടസ്സമായില്ലെന്നും അര്‍മാന്‍ പറഞ്ഞു. മാത്രമല്ല ഇന്ന് നൂറ് കോടിക്കും 200 കോടിക്കും ഇടയിലാണ് തന്റെ ആസ്തിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളിലാണ് ഈ കുതിപ്പ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്.

സ്വന്തമായി പത്ത് ഫ്‌ളാറ്റുകള്‍ ഉണ്ടെന്നും അര്‍മാന്‍ പറഞ്ഞിരുന്നു. തന്റെ ടീമിനും സ്റ്റാഫുകള്‍ക്കുമായിട്ടാണ് ആറ് ഫ്‌ളാറ്റുകള്‍ നല്‍കിയിരിക്കുന്നതെന്നും അര്‍മാന്‍ മാലിക് പറഞ്ഞു. എല്ലാ ഉപകരണങ്ങളോടും കൂടിയ സ്റ്റുഡിയോ, ആറ് എഡിറ്റര്‍മാര്‍, രണ്ട് ഡ്രൈവര്‍മാര്‍, നാല് പിഎസ്‌യുകള്‍, ഒന്‍പത് വീട്ടുജോലിക്കാര്‍ എന്നിവയെല്ലാം അര്‍മാനുണ്ട്.

Vijayasree Vijayasree :