സ്വാഭാവികമായ അഭിനയപാടവം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഫഹദ് . താരത്തിന്റെ ശ്രദ്ദേയമായ ചിത്രമായിരുന്നു ഞാന്‍ പ്രകാശന്‍.. ആദ്യ ചിത്രത്തില്‍ ഉണ്ടായ പരാജയത്തോട് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം മധുരപ്രതികാരം ചെയ്ത നടന്‍ എന്ന വിശേഷണവും ഫഹദിന് സ്വന്തം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും സ്വതസിദ്ധമായ ഇരിപ്പിടം നേടിയ നടനാണ്. താരത്തിന്റെ നായികമാരായി എത്തുന്നവര്‍ക്കെല്ലാം പിന്നീടങ്ങോട്ട് സുവര്‍ണകാലമായിരിക്കും.
ഞാന്‍ പ്രകാശന്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികമാരില്‍ ഒരാളായി അഭിനയിച്ച ദേവിക സഞ്ജയ് പത്താം ക്ലാസ്സില്‍ 500ല്‍ 486 മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെ മിന്നും വിജയമാണ്. ഞാന്‍ പ്രകാശനിലെ ടീന മോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദേവിക പ്രേക്ഷകശ്രദ്ധ നേടിയത്.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക.
ദേവിക പഠിച്ചിരുന്ന സ്‌കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ താരത്തിന് അവസരം ലഭിച്ചത്. കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകള്‍ വഴി 4,34,829 വിദ്യാര്‍ഥികള്‍ ഇക്കൊല്ലം പരീക്ഷയെഴുതി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആകെ മുഴുവന്‍ കേരളത്തില്‍ 98.11% പേര്‍ വിജയിച്ചു.
Devika Snjay Got 486 mark in SSLC exam.