മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത് ഹിന്ദിയിൽ നിന്നാണ്. എന്നാൽ ആദ്യമായി പുറത്തിറങ്ങിയ സിനിമ മലയാളത്തിൽ ആയിരുന്നു. പ്രിയദർശൻ തിരക്കഥ എഴുതി ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവയാനിയുടെ അരങ്ങേറ്റം.
പിന്നീട് തുടർച്ചയായി സിനിമകൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു താരം. തുടർന്ന് തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്കും ചേക്കേറിയ ദേവയാനി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനും ദേവയാനിക്ക് സാധിച്ചു.
തമിഴില്‍ മിക്ക മുന്‍നിര താരങ്ങളുടെ കൂടെയും സിനിമ ചെയ്ത ദേവയാനി തന്നെയായിരുന്നു മലയാള സിനിമയായ ഫ്രണ്ട്‌സിന്റെ റീമേക്കില്‍ നായികയായി അഭിനയിച്ചത്. മലയാളത്തില്‍ മീന ചെയ്ത കഥാപാത്രമായിരുന്നു ദേവയാനിയുടേത്. ചിത്രത്തില്‍ വടിവേലുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടി വടിവേലുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് വടിവേലുവെന്ന് ദേവയാനി പറയുന്നു. അദ്ദേഹത്തിന്റെ കോമഡിയൊക്കെ അത്രയും രസിച്ചാണ് കാണാറുള്ളത്.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് വടിവേലു സാര്‍. എനിക്ക് അദ്ദേഹത്തിന്റെ കോമഡികള്‍ അത്രയേറെ ഇഷ്ടമാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കോമഡിയൊക്കെ അത്രയും രസിച്ചാണ് കാണാറുള്ളത്. ഫ്രണ്ട്‌സ് സിനിമയില്‍ എന്റെ കൂടെ കുറേ സീനുകളില്‍ വടിവേലു സാര്‍ ഉണ്ടായിരുന്നു.
അദ്ദേഹം വന്നാല്‍ തന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങും. സാറിനെ കണ്ടാല്‍ തന്നെ ഞാന്‍ ചിരിക്കും. ഫ്രണ്ട്‌സ് എന്ന സിനിമ അതുകൊണ്ടൊക്കെ തന്നെ എനിക്ക് ഒരു പിക്‌നിക്ക് പോലെ ആയിരുന്നു എന്നും ദേവയാനി പറയുന്നു. അതേസമയം, സിനിമ നിർമാണ രംഗത്തും തന്റെ കഴിവ് തെളിയിച്ച ദേവയാനി ഒരു അധ്യാപിക കൂടിയാണ്.
വീടിനോട് ചേർന്നുള്ള സ്ഥലത്ത് വലിയൊരു കൃഷിയിടവും നടിയ്ക്കുണ്ട്. കർഷകയെന്ന പേരും നടിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഭിനേത്രിയും നിർമാതാവും ടീച്ചറും കർഷകയും മാത്രമല്ല, അവാർഡ് വിന്നിങ് സംവിധായികയ കൂടെയാണ് ദേവയാനി കൈക്കുട്ടയിൻ റാണി എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ജയ്പ്പൂർ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരവും ലഭിച്ചു.