മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല.
കുറച്ച് നാളുകള്‍ക്ക് മുമ്പ് യേശുദാസിനെതിരെ ഗു രുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്രബാബു രംഗത്തെത്തിയിത് െേറ വാര്‍ത്തയായിരുന്നു. ദേവരാജന്‍ മാസ്റ്ററോട് നീതികരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ യേശുദാസ് ചെയ്തതായാണ് രാജേന്ദ്രബാബുവിന്റെ വെളിപ്പെടുത്തല്‍. യേശുദാസ് തന്നെ ചതിച്ചതായി ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഒരിക്കല്‍ പറഞ്ഞു. മറ്റാരെങ്കിലുമാണ് ദാസേട്ടനെ പറ്റി ഇങ്ങനെ പറയുന്നതെങ്കില്‍ വിശ്വസിക്കില്ല.
പക്ഷേ ഇത് അദ്ദേഹം നേരിട്ടു പറഞ്ഞതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ ദേവരാജന്‍ മാസ്റ്റര്‍ എന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അന്നു ജീവിച്ചിരിക്കുന്ന എല്ലാ സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും, ഗായകരെയും ഉള്‍പ്പെടുത്തി പൂര്‍ണമായ സംഗീത ഉത്സവം ആയിരിക്കണമെന്ന.
അതില്‍ നിന്ന് സമാഹരിക്കുന്ന തുക ബാങ്കില്‍ നിക്ഷേപിച്ച് സംഗീത രംഗത്തു വളരെ കാലം പ്രവര്‍ത്തിക്കുകയും പിന്നീട് അവശത അനുഭവിക്കുകയും രോഗാവസ്ഥയിലെത്തുകയും സാമ്പത്തിക ഭദ്രത ഇല്ലാതിരിക്കുകയുമൊക്കെ ചെയ്യുന്ന കലാകാരന്‍മാരെ കണ്ടെത്തി അവര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ ഒരു പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
പരിപാടിയില്‍ ദാസേട്ടന്റെ സാന്നിധ്യം ഒട്ടും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാണ്. എന്നാല്‍ അവസാന നിമിഷം ചില പരിപാടികളുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ പോകുകയാണെന്നും ഈ തീയതി മാസ്റ്റര്‍ മാറ്റണമെന്നുമുള്ള ദാസേട്ടന്റെ സന്ദേശം മാസ്റ്ററെ തളര്‍ത്തി. തിരുവനന്തപുരത്ത് മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് സന്ദേശം എത്തുന്നത്. മാസ്റ്റര്‍ നിന്ന നില്‍പില്‍ തളര്‍ന്നു വീണു. പെട്ടന്ന് അദ്ദേഹത്തെ അവിടെ ഉണ്ടായിരുന്നവരെല്ലാം ചേര്‍ന്നു ശ്രീചിത്തിരയില്‍ പ്രവേശിപ്പിച്ചു. ഈ ആഘാതത്തില്‍ നിന്നും മുക്തനാകാന്‍ അദ്ദേഹത്തിനു ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവന്നു.
ചികിത്സയ്ക്കു ശേഷം അദ്ദേഹം വീണ്ടും ഈ പരിപാടി നടത്താനുള്ള പരിശ്രമം തുടങ്ങി. തുടര്‍ന്ന് തിരുവനന്തപുരത്തെ യുനിവഴ്‌സിറ്റി സെനറ്റ് ഹാളില്‍ വച്ച് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന അതിഗംഭീര പരിപാടി നടന്നു. അതിനു ശേഷമാണ് ദേവരാജന്‍ മാസ്റ്ററെ വളരെയധികം വേദനിപ്പിച്ച മറ്റൊരു വസ്തുത ഞാന്‍ കേട്ടത്. ഈ പരിപാടിയില്‍ നിന്നും സമാഹരിക്കുന്ന തുക കൊണ്ട് അദ്ദേഹത്തിന് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. പരിപാടിയുടെ ഓഡിയോ വിഡിയോ ജോണി സാഗരിക വാങ്ങുകയും അതിനു പ്രതിഫലമായി 16ലക്ഷം രൂപ ദേവരാജന്‍ മാസ്റ്റര്‍ക്കു നല്‍കുകയും ചെയ്തു.
ഈ വസ്തുത ജോണി എന്നോട് നേരിട്ടു പറഞ്ഞതാണ്. പക്ഷേ, പരിപാടിക്ക് ദിവസങ്ങള്‍ക്കു മുന്‍പ് ഇതിന്റെ അവകാശം തനിക്കു നല്‍കണമെന്നും പ്രതിഫലമായി എട്ടുലക്ഷം രൂപ നല്‍കാമെന്നും, അല്ലാത്തപക്ഷം സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഒരു വിയോജന കുറിപ്പു പോലെ ദാസേട്ടന്‍ ദേവരാജന്‍ മാസ്റ്ററെ അറിയിച്ചിരുന്നു. മാസ്റ്റര്‍ വളരെ വേദനയോടെ ജോണി സാഗരിഗയുടെ കരാര്‍ റദ്ദാക്കി എട്ടുലക്ഷത്തിന്റെ കരാറിന് ദാസേട്ടനു നല്‍കുകയായിരുന്നു. ആ വ്യവസ്ഥയിലാണ് ദാസേട്ടന്‍ പരിപാടിയില്‍ പങ്കെടുത്തത്.
പരിപാടിയെല്ലാം കഴിഞ്ഞ് കോടമ്പാക്കത്തെ വീട്ടില്‍ വച്ചാണ് മാസ്റ്റര്‍ ഇക്കാര്യം എന്നെ അറിയിച്ചത്.അവനെന്നെ ചതിച്ചെന്നായിരുന്നു മാഷു പറഞ്ഞത്. അതുകേട്ടപ്പോള്‍ എനിക്കു വളരെ വേദന തോന്നി. സദുദ്ദേശ്യത്തോടെ തുടങ്ങിയ പരിപാടി എങ്ങും എത്താതെ പോയല്ലോ എന്ന വേദന. എനിക്കത്രയും തോന്നിയെങ്കില്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് എത്ര തോന്നിയിരിക്കുമെന്ന് ഊഹിക്കാമല്ലോ. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ദാസേട്ടന്‍ മാഷെ കാണുന്നത്. ഒരു കവര്‍ മുന്നില്‍ വച്ച് അന്ന് പറഞ്ഞപോലെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല മാഷേ.
സാമ്പത്തികമായി അല്‍പം ബുദ്ധിമുട്ടുണ്ട്. ഇത് സ്വീകരിക്കണം എന്നു പറഞ്ഞു. അദ്ദേഹം എടുത്തു നോക്കിയപ്പോള്‍ രണ്ടുലക്ഷം രൂപയുടെ ചെക്കാണ്. മാഷ് ഒന്നും മിണ്ടിയില്ല. ചെക്ക് കവറിലിട്ട് ടീപോയിയുടെ മുകളില്‍ വച്ചു. പ്രതിഫലം ഏല്‍പിച്ച് ഇറങ്ങാന്‍ നേരം ഏതായാലും നിനക്ക് സാമ്പത്തിക ബുദ്ധിമുട്ടല്ലേ. പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോളൂ എന്ന് ദാസേട്ടനോട് പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു പോയി. എന്തു കൊണ്ട് ദാസേട്ടന്‍ മാഷോട് ഇങ്ങനെ പെരുമാറി എന്ന് എനിക്കറിയില്ല.
ഒരു വലിയ കാര്യം ചെയ്തിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ദുഃഖം ദേവരാജന്‍ മാസ്റ്റര്‍ക്കു മരിക്കുന്നതു വരെയുണ്ടായിരുന്നു.’ പിന്നീട് ഈ പരിപാടിയുടെ കാസറ്റുകള്‍ ജോണി സാഗരിഗ തന്നെയാണു പുറത്തിറക്കിയത്. ദേവരാജന്‍ മാസ്റ്ററില്‍ നിന്നും എട്ടുലക്ഷത്തിനെടുത്ത കരാര്‍ കണ്ണൂരുള്ള ഒരു പാര്‍ട്ടിക്ക് യേശുദാസ് മറിച്ചു വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഈ പാര്‍ട്ടിയില്‍ നിന്നാണ് ജോണി സാഗരിഗ കാസറ്റ് പുറത്തിറക്കാനുള്ള കരാര്‍ എടുക്കുന്നതെന്നും രാജേന്ദ്രബാബു അറിയിച്ചു.